കേരള തീരത്ത് കടല്‍ക്ഷോഭം തുടരുന്നു ; മൂന്ന് മീറ്റര്‍ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യത ; നാളെ വരെ ജാഗ്രതാ നിര്‍ദ്ദേശം

തീര പ്രദേശങ്ങളില്‍ ഏപ്രില്‍ 24 വൈകിട്ടു വരെ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശ വാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ യു.വി.ജോസ് മുന്നറിയിപ്പ് നല്‍കി. കൂറ്റന്‍ തിരമാലകള്‍ കൊല്ലം ,ആലപ്പുഴ ,കൊച്ചി ,പൊന്നാനി,കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തീരമേഖലകളില്‍ ആഞ്ഞടിക്കുവാന്‍ സാധ്യതയുള്ളതായി സംസ്ഥാന ദുരന്തനിവാരണ വിഭാഗം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.
വേലിയേറ്റ സമയത്തു തിരമാലകള്‍ തീരത്തു ശക്തി പ്രാപിക്കുവാനും അത് ആഞ്ഞു അടിക്കുവാനും സാധ്യതയുണ്ട് .തീരത്തു ഈ പ്രതിഭാസം കൂടുതല്‍ ശക്തി പ്രാപിക്കുവാന്‍ സാധ്യത ഉള്ളതിനാല്‍ തീരത്തിനോട് ചേര്‍ന്ന് മീന്‍പിടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കേണ്ടതാണ്.
ബോട്ടുകള്‍ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കുവാന്‍ നങ്കൂരമിടുമ്പോള്‍ അവ തമ്മില്‍ നിശ്ചിത അകലം പാലിക്കേണ്ടതാണ് തീരങ്ങളില്‍ ഈ പ്രതിഭാസം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാല്‍ വിനോദ സഞ്ചാരികള്‍ കടല്‍ കാഴ്ച്ച കാണാന്‍ പോകരുതെന്ന് നിര്‍ദ്ദേശം ഉണ്ട് .
ബോട്ടുകള്‍ തീരത്തു നിന്ന് കടലിലേയ്ക്കും കടലില്‍ നിന്ന് തീരത്തിലേയ്ക്കും കൊണ്ടുപോകുന്നത് ഒഴിവാക്കേണ്ടതാണ്. ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളില്‍ അതിരൂക്ഷമായ കടലാക്രമണം. ആറാട്ട് പുഴ, കാട്ടൂര്‍, വളഞ്ഞ വഴി, അര്‍ത്തുങ്കല്‍, ആയിരം തൈ, തൈക്കല്‍, ഒറ്റമശ്ശേരി, അന്ധകാരനഴി ,പള്ളിത്തോട് തുടങ്ങിയ മേഖലകളിലാണ് കടലേറ്റം രൂക്ഷമായത്.
മൂന്ന് മീറ്ററോളം ഉയരത്തില്‍ പൊങ്ങിയ തിരമാലകള്‍ കരയിലേക്ക് അടിച്ച് കയറുകയാണ്. തീരദേശത്തെ നൂറ് കണക്കിന് വിട്കളില്‍ വെള്ളം കയറി. പല സ്ഥലങ്ങളിലും തീരദേശ റോഡും കവിഞ്ഞ് വെള്ളം ഒഴുകുന്നു. തീരദേശ മേഖലയിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കടല്‍ക്ഷോഭമുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ വള്ളങ്ങളും, മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും തീരത്ത് നിന്നും മാറ്റിയിരുന്നതിനാല്‍ കൂടുതല്‍ നാശനഷ്ടം ഒഴിവായി.
കടല്‍ക്ഷോഭം രൂക്ഷമായ വാര്‍ത്തയറിഞ്ഞ് റവന്യൂ അധികൃതരും, ജനപ്രതിനിധികളും, ഫയര്‍ഫോഴ്‌സും,പോലീസും സ്ഥലത്തെത്തി തീരദേശ വാസികള്‍ക്ക് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കി.തീരദേശ റോഡിലേയ്ക്കുള്ള ഗതാഗതവും വഴി തിരിച്ച് വിട്ടു. നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.ചേര്‍ത്തല താലൂക്കിലെ ഒറ്റമശ്ശേരി സ്‌കൂളില്‍ പ്രത്യേക ക്യാമ്പ് തുറന്നു. 50 ഓളം കുടുംബങ്ങളില്‍ നിന്നായി 250ഓളം പേര്‍ ക്യാമ്പിലെത്തിയിട്ടുണ്ട്. ആയിരം തൈ സ്‌കൂളിലും ക്യാമ്പ് സജ്ജമാക്കിയിട്ടുണ്ട്.
ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്പ്കള്‍ ആരംഭിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
https://www.facebook.com/Malayalivartha






















