Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..


കേരളത്തിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 45 കിലോ തിമിംഗല ഛര്‍ദ്ദി (ആംബര്‍ഗ്രിസ്), വനംവകുപ്പും പൊലീസും ചേര്‍ന്ന് പിടികൂടി...അതും ആഭ്യന്തര മന്ത്രിയുടെ നാട്ടിൽ..പ്രതിക്കായി തിരച്ചിൽ..


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..

കേരളത്തില്‍ റോറോ സംവിധാനം ഒരുങ്ങുന്നു... കേരളത്തിലെ ആദ്യത്തെ റോറോ സര്‍വീസ് റെയില്‍വേ പാലക്കാട് ഡിവിഷനു ലഭിക്കുമെന്ന് സൂചന

23 APRIL 2018 10:28 AM IST
മലയാളി വാര്‍ത്ത

More Stories...

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരികിൽ നിന്ന് പിടികൂടി, പ്രതിയെ കണ്ടവർ ഞെട്ടി

പിറന്നാളാഘോഷത്തിന് മണിക്കൂറുകൾ മാത്രം; സൃഹൃത്തിനൊപ്പം ബി എം ഡബ്‌ള്യൂ കാറിൽ ചീറി പാഞ്ഞ് 24കാരി; പിന്നാലെ സംഭവിച്ചത് വൻ അപകടം; 2 പേർക്ക് ദാരുണാന്ത്യം

ടിപ്പർ ഓവർ സ്പീഡിലായിരുന്നു; എന്റെ കുട്ടിയേയും മറ്റൊരു കുട്ടിയേയും കൊണ്ട് ഞാൻ രക്ഷപ്പെട്ടു;കൊട്ടാരക്കര അപകടത്തെ കുറിച്ച് ദൃക്‌സാക്ഷി പറയുന്നത്

അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞു; അപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം

'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ലാഭകരമായി ഒരേ സമയം നിരവധി ലോറികളെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന സംവിധാനം കേരളത്തിലും. റോറോ (റോള്‍ ഓണ്‍ റോള്‍ ഓഫ്) സംവിധാനമാണ് കേരളത്തില്‍ ഒരുങ്ങുന്നത്. ചരക്കുലോറികളെ ട്രെയിനില്‍ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന സംവിധാനമാണിത്. കേരളത്തിലെ ആദ്യത്തെ റോറോ സര്‍വീസ് റെയില്‍വേ പാലക്കാട് ഡിവിഷനു ലഭിക്കുമെന്നാണു സൂചന.

ചരക്കുവാഹനങ്ങളുടെ നീക്കം സുഗമമാക്കാന്‍ കൊങ്കണ്‍ റെയില്‍വേ വിജയകരമായി നടപ്പാക്കി വരുന്ന പദ്ധതിയാണു റോറോ. വിമാനത്താവളവും തുറമുഖവും പ്രവര്‍ത്തനസജ്ജമാകാനിരിക്കുന്ന കണ്ണൂരില്‍ റോറോ ട്രെയിന്‍ സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം വ്യാപാരവാണിജ്യ സമൂഹം ഉന്നയിച്ചിട്ടുണ്ട്. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഭാരവാഹികള്‍ ഇതു സംബന്ധിച്ചു നേരത്തേ റെയില്‍വേയ്ക്കു നിവേദനം നല്‍കിയിരുന്നു. റെയില്‍വേ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം കണ്ണൂരിലെത്തി വാണിജ്യവ്യവസായ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.

വിദൂരസ്ഥലങ്ങളിലേക്കു ചരക്കുമായി പോകുന്ന ലോറികളെ വഴിയിലെ നഗരപ്രദേശങ്ങളിലെ ഗതാഗതക്കുരുക്കില്‍ നിന്ന് ഒഴിവാക്കാന്‍ നിശ്ചിത ദൂരം ട്രെയിനില്‍ കയറ്റുകയാണു റോറോയില്‍ ചെയ്യുന്നത്. ഒരു ട്രെയിനില്‍ മുപ്പതോ നാല്‍പ്പതോ വലിയ ലോറികള്‍ കയറ്റാം. ചരക്കുവാഹനങ്ങള്‍ക്കു കുറഞ്ഞ സമയം കൊണ്ടു ലക്ഷ്യത്തിലെത്താം എന്നു മാത്രമല്ല, അത്രയും ദൂരത്തെ ഡീസല്‍ വിനിയോഗം, അന്തരീക്ഷ മലിനീകരണം, മനുഷ്യാധ്വാനം തുടങ്ങിയവയും ഒഴിവാക്കാം.

പല നഗരപ്രദേശങ്ങളിലും തിരക്കേറിയ പകല്‍ സമയത്തു ചരക്കുലോറികള്‍ ഹൈവേകളില്‍ ഓടാന്‍ അനുമതിയില്ല. രാത്രി മാത്രമേ ഓടാവൂ. റോറോ ട്രെയിന്‍ സര്‍വീസ് തുടങ്ങിയാല്‍ പകലിലും ഓടാമെന്നതിനാല്‍ ആ വകയിലും സമയലാഭം ഉറപ്പ്. റോറോ സൗകര്യം നിലവില്‍ വന്നാല്‍ സംസ്ഥാനത്തെ റോഡപകടങ്ങളില്‍ വലിയൊരു പങ്ക് ഒഴിഞ്ഞു പോകുകയും ചെയ്യും.

കൊങ്കണ്‍ റെയില്‍വേയില്‍ 1999ലാണു റോറോ സര്‍വീസ് തുടങ്ങിയത്. സൂറത്ത്കല്‍, മഡ്ഗാവ്, മഹാരാഷ്ട്രയിലെ കാറാഡ് എന്നിവിടങ്ങളി!ല്‍ റോറോ സര്‍വീസിനു വേണ്ടി ചരക്കുവാഹനങ്ങള്‍ ട്രെയിനില്‍ കയറ്റാനും ഇറക്കാനും സൗകര്യമുണ്ട്. കേരളത്തില്‍ നിന്നു വടക്കേ ഇന്ത്യയിലേക്കു ചരക്കുമായി പോകുന്ന പല വാഹനങ്ങളും സൂറത്ത്കലില്‍ നിന്നു റോറോ ട്രെയിനില്‍ കയറ്റി കാറാഡ് ഇറക്കുകയാണു പതിവ്. തെല്ലും ഗതാഗതക്കുരുക്കില്ലാതെ അറുനൂറോളം കിലോമീറ്ററാണ് ഇങ്ങനെ താണ്ടാന്‍ കഴിയുന്നത്.

റെയില്‍വേ ഡല്‍ഹി മേഖലയിലും കഴിഞ്ഞ വര്‍ഷം റോറോ ട്രെയിന്‍ സര്‍വീസ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു. ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നു യുപിയിലെ മുറാദ്‌നഗറിലേക്കാണു റോറോ ട്രെയിന്‍ ഏര്‍പ്പെടുത്തിയത്. ഡല്‍ഹിയില്‍ റോറോ സര്‍വീസ് വ്യാപകമാക്കണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്. ഡല്‍ഹിയിലൂടെ പ്രതിദിനം ഓടുന്ന അറുപതിനായിരത്തിലേറെ ചരക്കുവാഹനങ്ങളില്‍ മൂന്നിലൊന്നും ഡല്‍ഹിയിലേക്കുള്ളവയല്ല. അവയ്ക്കു തലസ്ഥാന നഗര മേഖലയില്‍ നിര്‍ത്തേണ്ട ഒരു കാര്യവുമില്ലെങ്കിലും അതുവഴി കടന്നു പോകാതെ വേറെ വഴിയില്ല. അത്രയും ചരക്കുവാഹനങ്ങളുടെ നീക്കം ട്രെയിനിലാക്കിയാല്‍ തലസ്ഥാനത്തെ ഗതാഗതക്കുരുക്കിനു വലിയ പരിഹാരമാകുമെന്നും റോറോ വാദികള്‍ ചൂണ്ടിക്കാട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ ജില്ലയിലെ ദയനീയ പരാജയത്തിന് കാരണം പികെ ശ്യാമള; എംവി ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം; വിമര്‍ശനം ചെവിക്കൊള്ളാതെ ഗോവിന്ദന്‍  (12 minutes ago)

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരിക  (2 hours ago)

സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി  (2 hours ago)

പിറന്നാളാഘോഷത്തിന് മണിക്കൂറുകൾ മാത്രം; സൃഹൃത്തിനൊപ്പം ബി എം ഡബ്‌ള്യൂ കാറിൽ ചീറി പാഞ്ഞ് 24കാരി; പിന്നാലെ സംഭവിച്ചത് വൻ അപകടം; 2 പേർക്ക് ദാരുണാന്ത്യം  (2 hours ago)

ടിപ്പർ ഓവർ സ്പീഡിലായിരുന്നു; എന്റെ കുട്ടിയേയും മറ്റൊരു കുട്ടിയേയും കൊണ്ട് ഞാൻ രക്ഷപ്പെട്ടു;കൊട്ടാരക്കര അപകടത്തെ കുറിച്ച് ദൃക്‌സാക്ഷി പറയുന്നത്  (2 hours ago)

അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞു; അപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം  (3 hours ago)

Rahul Mamkootathil വെള്ളം കുപ്പിയിലാക്കുന്ന ചിത്രം  (3 hours ago)

Ambergris പ്രതിക്കായി അന്വേഷണം ആരംഭിച്ചു.  (3 hours ago)

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (8 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (9 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (9 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (10 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (10 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (10 hours ago)

Malayali Vartha Recommends