വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണം ; രമേശ് ചെന്നിത്തലയുടെ ഉപവാസ സമരം ആരംഭിച്ചു

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഏകദിന ഉപവാസം ആരംഭിച്ചു.
എറണാകുളം മറൈന്‍ ഡ്രൈവില്‍ വച്ച് നടക്കുന്ന ഉപവാസം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് കസ്റ്റഡി മരണ കേസ് സിബിഐക്ക് വിടണമെന്ന് ഉമ്മന്‍ ചാണ്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകിട്ടോടെ സംസ്ഥാന വ്യാപകമായി പ്രകടനങ്ങള്‍ നടക്കും. 24ന് ഉപവാസ സമാപനം രാവിലെ ഒൻപതിനു മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്യും.
https://www.facebook.com/Malayalivartha






















