വെടിക്കെട്ട് പുരകളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി... തൃശൂര്‍പൂരത്തിന്റെ സാമ്പിള്‍ വിസ്മയം ഇന്ന്

വര്‍ണ, ശബ്ദഘോഷ പെരുമയുടെ സാമ്പിള്‍ വിസ്മയം ഇന്ന്. കര്‍ശന നിയന്ത്രണങ്ങള്‍ക്കൊപ്പം പുതിയ നിബന്ധനകളും ഉണ്ടെങ്കിലും ഗരിമ ഒട്ടും ചോരാത്ത കരിമരുന്നിന്റെ ഇന്ദ്രജാലത്തിനായി പുരുഷാരം കാത്തിരിക്കുകയാണ്. തൃശൂര്‍പൂരം സാമ്പിള്‍ വെടിക്കെട്ടില്‍ അഡാര്‍ അമിട്ടുകളും ഡിജിറ്റല്‍ ശബ്ദവുമൊക്കെയായി സാമ്പിള്‍ തകര്‍ക്കുമെന്നാണ് കരാറുകാരുടെ വാദം.
നിലഅമിട്ടുകള്‍, മുരള്‍ച്ചയോടെ പൊട്ടിത്തിമര്‍ത്ത് വിണ്ണില്‍ വര്‍ണം വിതറുന്ന അമിട്ടുകള്‍, ചെറിയ ഗുണ്ടുകള്‍ എന്നിവയിലെ പരീക്ഷണങ്ങളും സാമ്പിളിന്റെ സവിശേഷതയാണ്. ഇന്ന് ഇതള്‍ വിരിയുന്ന സാമ്പിളില്‍ നിന്നറിയാം പൂരം പെയ്ത്തിന്റെ ഗാംഭീര്യം. ഇരു വിഭാഗത്തിന്റെയും തട്ടകക്കാര്‍ നിമിഷങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി ഏഴിന് സാമ്പിള്‍ വെടിക്കെട്ടിന് തുടക്കം കുറിക്കും.
പാറമേക്കാവ് വിഭാഗമാണ് ഇത്തവണ സാമ്പിളിന് ആദ്യം തിരികൊളുത്തുക. മാലപ്പടക്കവുമുണ്ടാകും. വെടിക്കെട്ട് പുരകളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പൂരാവനാഴിയിലെ നീക്കിയിരിപ്പിന്റെ പ്രതിഫലനമാവും സാമ്പിള്‍.
https://www.facebook.com/Malayalivartha






















