തിരുവനന്തപുരത്ത് ട്രാൻസ്ജെൻഡേഴ്സിന് നേരെ പോലീസ് അതിക്രമം എന്ന് ആരോപണം

തിരുവനന്തപുരത്ത് ട്രാൻസ് ജെൻഡേഴ്സിന് നേരെ വീണ്ടും പോലീസ് അതിക്രമം എന്ന് പരാതി. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ട്രാൻസ് ജെൻഡർ സംഘത്തിലെ അംഗമായ ദിയ സനയുടെ ഫേസ് ബുക്ക് ലൈവിലൂടെയാണ് വാർത്ത പുറം ലോകം അറിയുന്നത്.
പോലീസ് ക്രൂരമായി മർദിച്ചതായും അധിക്ഷേപിച്ചതായും ഇവർ ലൈവിലൂടെ പറയുന്നു. വഞ്ചിയൂർ പോലീസ് സ്റ്റേഷനിലാണ് സംഭവം. സംഭവത്തെ കുറിച്ച് വഞ്ചിയൂർ പോലീസ് പറയുന്നത് ഇതാണ് ഇവർ ബൈക്കിലെത്തിയെ ഒരു കുടുംബത്തെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. തുടർന്ന് ബൈക്കിലെത്തിയ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇവരെ ചോദ്യം ചെയ്യുകയുമായിരുന്നു. എന്നാൽ ഇവരെ യാതൊരു തരത്തിലും ഉപദ്രവിച്ചിട്ടില്ല എന്നും പോലീസ് പറയുന്നു.
സംഭത്തെ പറ്റി സംസാരിക്കാൻ വഞ്ചിയൂർ പോലീസ് രണ്ടുകൂട്ടരേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തെ പാട്ടി പ്രതികരിക്കാൻ ട്രാൻസ് ജെൻഡേർസ് അസോസിയേഷൻ തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha






















