കൂലി ചോദിച്ചത് കുറച്ച് കൂടിപ്പോയി; ഒടുവില്‍ കേസുകെട്ടുകൾ ചുമന്നു മാറ്റിയത് മുൻസിഫ് നേരിട്ട്

കോടതിയോട് കൂലി ചോദിച്ചത് അല്‍പ്പം കൂടി ഒടുവില്‍ മുന്‍സിഫിനു ചുമട്ടു തൊഴിലാളിയായി മാറേണ്ടിവന്നു. വൈക്കത്ത് പഴയ കോടതിയില്‍ നിന്നു പുതിയ കോടതി സമുച്ചയത്തിലേക്ക് ഫയലുകള്‍ മാറ്റാന്‍ തൊഴിലാളികള്‍ ചോദിച്ച കൂലി 35,000 രൂപയായിരുന്നു.
എന്നാല്‍ ചോദിച്ച തുക അനുവദിക്കാനുള്ള സാങ്കേതിക പ്രശ്‌നം ഉയര്‍ന്നതോടെ കേസുകെട്ടുകളടങ്ങിയ 500 ചാക്കുകെട്ടുകള്‍ മുന്‍സിഫ് വി.എസ്. വീണയുടെ നേതൃത്വത്തില്‍ ചുമന്നുമാറ്റി. 100 കിലോ ഭാരമുള്ള ചാക്കുകെട്ടുകളാണ് നാലാം നിലയില്‍ എത്തിച്ചത്. വൈക്കം ബാര്‍ അസോസിയേഷനും ക്ലാര്‍ക്ക് അസോസിയേഷനും കോടതി ജീവനക്കാരും പാരാ ലീഗല്‍ വോളന്റിയര്‍മാരും സാധനങ്ങള്‍ മുകളിലെത്തിക്കാന്‍ സഹായിച്ചു.
https://www.facebook.com/Malayalivartha

























