Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങളും സത്യവാങ്മൂലങ്ങളും പൊതുരേഖയാണ് എന്നുപോലും ഓര്‍മ്മിക്കാതെയാണ് സംഘികളുടെ കോളാമ്പി പ്രകടനം ; കോവളം കൊട്ടാരം വിറ്റത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന പ്രചരണത്തോട് രൂക്ഷ പ്രതികരണവുമായി തോമസ് ഐസക്

01 MAY 2018 03:11 PM IST
മലയാളി വാര്‍ത്ത

പകര്‍ച്ചവ്യാധി പടര്‍ത്തുന്ന കൊതുകിനെ ബോധവത്കരണം നടത്തി നേര്‍വഴിയ്ക്ക് നയിക്കാനാകാത്തതുപോലെയാണ് നുണപ്രചരണം നടത്തുന്ന സംഘികളുടെ കാര്യവുമെന്ന് ധനമന്ത്രി തോമസ് ഐസക്. നുണയല്ലാതെ മറ്റൊന്നും എഴുതാനോ പറയാനോ പ്രചരിപ്പിക്കാനോ അവര്‍ക്കു കഴിയില്ലന്നും അദ്ദേഹം പറഞ്ഞു. കോവളം കൊട്ടാരം വിറ്റത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന പ്രചരണത്തോട് പ്രതികരിക്കുകയായിരുന്നു ഐസക്. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഐസകിന്റെ പ്രതികരണം.

തോമസ് ഐസക്കിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ ;

പകര്‍ച്ചവ്യാധി പടര്‍ത്താനുള്ള നിയോഗം കൊതുകിന്റെ തലവിധിയാണ്. ബോധവത്കരണം നടത്തി ആ ജീവിയെ നേര്‍വഴിയ്ക്ക് നയിക്കാനാവില്ല. അതുപോലെയാണ് നുണപ്രചരണം നടത്തുന്ന സംഘികളുടെ കാര്യം. നുണയല്ലാതെ മറ്റൊന്നും എഴുതാനോ പറയാനോ പ്രചരിപ്പിക്കാനോ അവര്‍ക്കു കഴിയില്ല. അതവരുടെ ജന്മവാസനയാണ്. അക്കൂട്ടര്‍ വസ്തുതാപരമായി സംവദിക്കുമെന്നോ അന്തസായി വാദപ്രതിവാദം നടത്തുമെന്നോ പ്രതീക്ഷിക്കുക വയ്യ. അവര്‍ തുടര്‍ച്ചയായി നുണ പറയും. ഒരാളെയെങ്കിലും തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത്രയും ലാഭം.

കോവളം കൊട്ടാരം വില്‍പനയെച്ചൊല്ലിയാണ് സംഘികളുടെ പുതിയ അഭ്യാസം. കൊട്ടാരം വിറ്റത് എല്‍ഡിഎഫ് സര്‍ക്കാരാണത്രേ. പല ഐഡികളില്‍ നിന്ന് ഈ അസംബന്ധം തുരുതുരാ പ്രവഹിക്കുകയാണ്. എന്താണ് വസ്തുത? എന്താണ് കോവളം കൊട്ടാരത്തിന്റെ ചരിത്രം? ഈ കൊട്ടാരത്തിന്റെയും സ്ഥലത്തിന്റെയും ഉടമസ്ഥാവകാശത്തെച്ചൊല്ലി ധാരാളം കേസുകള്‍ ഹൈക്കോടതിയിലും സുപ്രിംകോടതിയിലുമുണ്ട്. ആ കേസുകളില്‍ കേന്ദ്രസര്‍ക്കാരും കക്ഷിയാണ്. കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങളും സത്യവാങ്മൂലങ്ങളും പൊതുരേഖയാണ് എന്നുപോലും ഓര്‍മ്മിക്കാതെയാണ് സംഘികളുടെ കോളാമ്പി പ്രകടനം.

ഉദാഹരണത്തിന് Kovalam Hotels Ltd vs State Of Kerala on 7 January, 2011 എന്നൊരു വിധിന്യായമുണ്ട്. കേരള ഹൈക്കോടതി വക. അതില്‍ Pleadings and arguments of Union of India & ITDC എന്ന തലക്കെട്ടില്‍ അഞ്ചാമത്തെ പാരഗ്രാഫു മുതല്‍ കൊട്ടാരവില്‍പനയുടെ ചരിത്രം കേന്ദ്രസര്‍ക്കാര്‍ വിവരിച്ചിട്ടുണ്ട്. ആറാമത്തെ ഖണ്ഡിക താഴെ ഉദ്ധരിച്ചു ചേര്‍ത്തിരിക്കുന്നു.

The 5th respondent Union of India(UOI) has filed a counter affidavit stating that it had requested the State of Kerala to acquire land in order to develop the same as an international tourist resort and the land was acquired from Shree Makayiram Thirunal Rama Verma Valiyakoyil Thampuran upon payment of compensation and UOI acquired free hold land to the extent of 43 acres against a payment of Rs.9,50,534.39 to the State of Kerala vide Exts.P1 and P2. Besides that, a balance of 21 acres was also acquired from the State Government over a period of time thereby totalling 64.5 acres. The UOI states that ITDC began to operate the property as a resort in the year 1972 and that ITDC was in un-interrupted possession of that property which was transferred to it by the UOI for valid consideration and ITDC had acquired absolute, clear and marketable title and enjoyed an exclusive and peaceful possession of the properties with a valid title for the period commencing from 1970 till 2002. The UOI further makes reference to different documents including the Thandaper Register of the Vizhinjam Village Office, showing the General Manager, ITDC as the registered owner in the Thandaper Account and the Settlement Register prepared on the basis of re-survey showing ITDC property. The Puramboke Register is also referred to, to show that the item is shown as ITDC puramboke. Different other materials are also referred to in the counter affidavit of the UOI to conclude its stand that ITDC had valid title to the said property at all times.

1972 മുതല്‍ ആ സ്ഥലം ഐടിഡിസിയുടെ വകയാണ്. വില്ലേജ് രേഖകള്‍ പ്രകാരം ഐറ്റിഡിസിയുടെ ജനറല്‍ മാനേജരാണ് വസ്തുവിന്റെ ഉടമ. 2002ല്‍ എന്തു സംഭവിച്ചു? ഇംഗ്ലീഷ് വായിച്ചു മനസിലാക്കാന്‍ ശേഷിയുള്ള സംഘികളുടെ ശ്രദ്ധ മേപ്പടി വിധിയുടെ ഏഴാം ഖണ്ഡികയുടെ ആദ്യവാചകത്തിലേയ്ക്കു ക്ഷണിക്കുന്നു. In continuation of the aforesaid assertion of the title of ITDC, the UOI proceeds to state in its counter affidavit that in furtherance of the disinvestment policy, all the business including all assets which includes Schedule land was transferred by ITDC to the writ petitioner as per the sale by transfer of shares and such transfer is perfectly valid. In terms of the transfer documents, the business including all liabilities of Kovalam Ashoka Beach Resort was transferred to the petitioners during July, 2002 and no objections were received against disinvestment process either form the State of Kerala or any one else.

കേന്ദ്രസര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കല്‍ നയത്തിന്റെ ഭാഗമായി 2002ലാണ് കോവളം ഹോട്ടല്‍ വില്‍പന നടന്നത്. വിറ്റത് കേന്ദ്രസര്‍ക്കാര്‍. വാങ്ങിയത് എം ഫാര്‍ ഗ്രൂപ്പ്. വില ഏതാണ്ട് 44 കോടി രൂപ. 2002ല്‍ ആരായിരുന്നു കേന്ദ്രം ഭരിച്ചത്? അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍. കാശു വാങ്ങി കീശയിലിട്ടത് ഐറ്റിഡിസി. അതായത്, പ്രിയപ്പെട്ട സംഘികളേ, കോവളം കൊട്ടാരം എം ഫാര്‍ ഗ്രൂപ്പിനു വിറ്റത് ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരാണ്. 2002 ജൂലൈ മാസത്തില്‍. ഇത്തരം വില്‍പനകള്‍ക്ക് ഇന്ത്യയിലാദ്യമായി ഒരു വകുപ്പുണ്ടാക്കി മന്ത്രിയെ നിശ്ചയിച്ചതും എന്‍ഡിഎ സര്‍ക്കാരാണ്. അരുണ്‍ ഷൂരി ആയിരുന്നു മന്ത്രി.

കോവളം കൊട്ടാരം എംഫാര്‍ ഗ്രൂപ്പിന് വിറ്റ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചതും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചതും സിപിഐഎമ്മും എല്‍ഡിഎഫുമാണ്. 2006 അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ വില്‍പന അസാധുവാക്കി കൊട്ടാരം ഏറ്റെടുക്കാന്‍ നിയമം കൊണ്ടുവന്നു. ഈ നിയമത്തിനെതിരെ കൊട്ടാരത്തിന്റെ ഉടമസ്ഥര്‍ കോടതിയെ സമീപിച്ചു. ഈ കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തില്‍ നിന്നാണ് മുകളില്‍ ഉദ്ധരിച്ചത്. ഹൈക്കോടതി വിധിയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. അവിടെയും വിധി പ്രതികൂലമായിരുന്നു. ഈ കോടതികളിലെല്ലാം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാരിനാണെന്ന കേരളത്തിന്റെ വാദങ്ങളെ നഖശിഖാന്തം എതിര്‍ക്കുകയായിരുന്നു കേന്ദ്രസര്‍ക്കാരും ഐടിഡിസിയും.

പൊതുമേഖലാ സ്ഥാപനങ്ങളും പൈതൃക സ്മാരകങ്ങളും ഇതുപോലെ കച്ചവടം ചെയ്യുന്നതിന് എന്നും സിപിഐഎം എതിരാണ്. നുണയെഴുതുന്ന സംഘികള്‍ക്ക് അങ്ങനെയൊരു നിലപാടുണ്ടെങ്കില്‍ ഈ നയത്തിനെതിരെ കേന്ദ്രസര്‍ക്കാരിനും ബിജെപിയ്ക്കുമെതിരായ പ്രക്ഷോഭത്തില്‍ അണിനിരക്കുകയാണ് അവര്‍ ചെയ്യേണ്ടത്. അല്ലാതെ, ആടിനെ പട്ടിയാക്കുന്ന കുപ്രചരണങ്ങള്‍ ഒഴുക്കി വിടുകയല്ല. ആ പരിപ്പ് കേരളത്തില്‍ വേകാന്‍ പോകുന്നില്ല, എന്ന് തോമസ് ഐസക് കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില  (11 minutes ago)

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (48 minutes ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (1 hour ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (1 hour ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (2 hours ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (3 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (3 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (3 hours ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (13 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (13 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (13 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (13 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (13 hours ago)

Malayali Vartha Recommends