വരാപ്പുഴ കസ്റ്റഡി മരണം; പറവൂർ സിഐ ക്രിസ്പിൻ സാം അറസ്റ്റിൽ

വാരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പറവൂർ സിഐ ക്രിസ്പിൻ സാം അറസ്റ്റിൽ. മൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് കസ്റ്റഡി മരണത്തിൽ അന്വേഷണം നടത്തുന്ന പ്രത്യേക സംഘം ക്രിസ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ആലുവ പൊലീസ് ക്ലബിൽ വിളിച്ച് ചോദ്യം ചെയ്തതിന് ശേഷമാണ് സി.ഐയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രത്യേക അന്വേഷണ സംഘത്തലവൻ ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. കേസിൽ ക്രിസ്പിനെ അന്വേഷണ സംഘം അഞ്ചാം പ്രതിയാക്കിയായിരുന്നു. അന്യായമായി തടങ്കലിൽ വയ്ക്കുക, തെളിവു നശിപ്പിക്കുക, രേഖകളിൽ തിരിമറി നടത്തുക എന്നീ കുറ്റങ്ങളാണ് ക്രിസ്പിനെതിരേ ചുമത്തിയിട്ടുള്ളത്.
സംഭവം നടന്ന വരാപ്പുഴ പോലീസ് സ്റ്റേഷന്റെ ചുമതല ക്രിസ്പിനായിരുന്നു. അതേസമയം ഇദ്ദേഹത്തിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടില്ലെന്നാണു സൂചന. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ ക്രിസ്പിൻ സാമിനു പങ്കുണ്ടെന്ന് ശ്രീജിത്തിന്റെ കുടുംബം മുന്നേ ആരോപണം ഉന്നയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























