അശ്വതി ജ്വാലയെ ബിജെപിക്കാര്‍ ബുദ്ധി പൂര്‍വം അടിച്ചുമാറ്റിയെന്ന് ആരോപണം; ഇന്നത്തെ കമ്മിഷണര്‍ ഓഫിസ് മാര്‍ച്ചിലെ മുദ്രാവാക്യം അശ്വതിക്ക് വേണ്ടി; അശ്വതി ജ്വാലയ്ക്കായി സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരം നടത്തുന്ന ബിജെപിയുടെ ലക്ഷ്യം അശ്വതിയെ ബിജെപിയിലെത്തിക്കല്‍

സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയെ സംരക്ഷിക്കാന്‍ ബിജെപി രംഗത്തെത്തിയതിന്റെ പിന്നില്‍ അവരെ ബിജെപിയിലേക്ക് മാറ്റാനാണെന്ന പ്രചരണം ശക്തമാകുന്നു. അശ്വതിയ്‌ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോഴാണ് ബിജെപിക്കാര്‍ തന്ത്രപൂര്‍വം രംഗത്തെത്തിയത്. വി. മുരളീധരന്‍ എം.പി. അശ്വതിയെ നേരിട്ട് കാണുകയും ചെയ്തു. നല്ലൊരു ജനകീയ വനിതാ നേതാവിനായി ശ്രമിക്കുന്ന ബിജെപി അശ്വതിക്ക് പിന്നില്‍ എന്തിന് രംഗത്തെത്തിയതെന്ന് പിന്നീട് വ്യക്തമാകും.
അശ്വതി ജ്വാലയ്ക്കായി സര്‍ക്കാരിനെതിരെ ബിജെപി പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ്. അശ്വതിക്കെതിരെ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കുക, ദാരുണമായി കൊല്ലപ്പെട്ട ലിഗയുടെ കുടുംബത്തിനു നീതി നല്‍കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി ഇന്ന് പൊലീസ് കമ്മിഷണര്‍ ഓഫിസ് മാര്‍ച്ച് നടത്തുന്നതെന്ന് ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് അറിയിച്ചു.
അശ്വതി സഹായിക്കാന്‍ ശ്രമിച്ച ലിഗയുടെ സഹോദരിയോടും ഭര്‍ത്താവിനോടും ഡിജിപി മോശമായി പെരുമാറി. ഒരു മാസമായി ഇവര്‍ തലസ്ഥാനത്ത് കിടന്നു കറങ്ങുകയായിരുന്നു. അന്ന് ഇവരെ അവഗണിച്ച സിപിഎമ്മും സര്‍ക്കാരും ജനങ്ങള്‍ എതിരാകുന്നതായി കണ്ടതോടെയാണു സഹായിക്കാനായി മുന്നോട്ടു വന്നത്. ഇതിനു പിന്നാലെ, ലിഗയുടെ ബന്ധുക്കളെ സര്‍ക്കാര്‍ സ്‌നേഹത്തടവറയില്‍ ആക്കിയിരിക്കുകയാണെന്നും ബിജെപി ആരോപിച്ചു.
ലിഗയുടെ ബന്ധുക്കളെ സഹായിക്കുകയും നേരിട്ട ദുരനുഭവങ്ങള്‍ വിളിച്ചുപറയുകയും ചെയ്ത അശ്വതി ജ്വാലയെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണ്. പൊലീസ് കാര്യക്ഷമമായി ഇടപെട്ടിരുന്നുവെങ്കില്‍ രാജ്യാന്തര തലത്തില്‍ സംസ്ഥാനത്തിനു നാണക്കേട് ഉണ്ടാകില്ലായിരുന്നുവെന്നും സുരേഷ് പറഞ്ഞു.
.png)
https://www.facebook.com/Malayalivartha

























