അവശ്യ രോഗികള്‍ക്ക് വേണ്ട രക്‌തത്തിന് വന്‍ ക്ഷാമം; രണ്ടാഴ്ചയായി രോഗികൾക്കാവശ്യമായ രക്തം കിട്ടാനില്ല

ഇടുക്കി തൊടുപുഴയിൽ ജില്ലയില്‍ അവശ്യ രോഗികള്‍ക്ക് വേണ്ട രക്‌തത്തിന് വന്‍ ക്ഷാമം, രണ്ടാഴ്‌ചയായി ജില്ലയില്‍ രോഗികള്‍ക്ക് കൃത്യ സമയത്ത് രക്‌തം ലഭിക്കാത്ത സാഹചര്യമാണ്. ഐ.എം.എയില്‍ അടക്കമുള്ള ബ്ലഡ് ബാങ്കുകളില്‍ ഇതാണ് സ്‌ഥിതി. സംഘടനകളില്‍ നിന്നുമാണ് പ്രധാനമായും ജില്ലയിലും സമീപ പ്രദേശങ്ങളിലേക്കും അത്യാവശ്യ ഘട്ടങ്ങളില്‍ ഉള്‍പ്പെടെ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള രക്‌തം കണ്ടെത്തുന്നത്. എന്നാല്‍ ഇവിടെ ഇപ്പോള്‍ എല്ലാ ഗ്രൂപ്പിലേയും രക്‌തത്തിന് വന്‍ ക്ഷാമമാണ് നേരിടുന്നത്. മറ്റു രോഗികള്‍ക്ക് ശസ്‌ത്രക്രിയ മുതലായ കാര്യങ്ങള്‍ക്ക് മുന്‍കൂട്ടി പറഞ്ഞു വയ്‌ക്കുന്ന രക്‌തം ഗുരുതമായ കേസുകള്‍ക്ക് വന്നു ചോദിക്കുമ്പോൾ എടുത്തു കൊടുക്കേണ്ടി വരുന്ന സാഹചര്യമാണ്.
സാധാരണ ഗതിയില്‍ വീട്ടുകാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ രക്‌തം ആവശ്യമായി വരികയാണെങ്കില്‍ വ്യക്‌തിപരമായി ആളുകള്‍ രക്‌തം നല്‍കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സ്വയം സന്നദ്ധമായി മുന്നോട്ടു വന്ന് രക്‌തം നല്‍കുന്നവരും കുറഞ്ഞെന്ന് അധികൃതര്‍ പറയുന്നു. കൂടാതെ നിരവധി ക്ലബുകളും സന്നദ്ധ സംഘടനകളും ഒരു കാലയളവില്‍ നിരവധി രക്‌തദാന ക്യാബുകള്‍ സംഘടിപ്പിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും ഇല്ല. കോളജിലെ വിവിധ സംഘടനകള്‍, അധ്യയന കാലയളവില്‍ വിദ്യാര്‍ഥി സംഘടനകള്‍, വിവിധ ക്ലബുകള്‍ തുടങ്ങിയവര്‍ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനാല്‍ ബുദ്ധിമുട്ടില്ലായിരുന്നു.
എന്നാല്‍ വേനലവധിക്കാലമായതോടെ ആരും ഇത്തരം ക്യാമ്ബുകള്‍ സംഘടിപ്പിക്കാതെ ആയതുമാണ് ഇത്തരത്തിലൊരു ക്ഷാമത്തിനും കാരണം. സമൂഹത്തില്‍ ഇപ്പോഴും രക്‌തദാനത്തിന്റെ ഗുണങ്ങളേക്കുറിച്ച് അറിവില്ലാത്തവരുണ്ടെന്നും ഐ.എം.എ. അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























