Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ലീഗയുടെ കൊലപാതകം നിർണായക വഴിത്തിരിവിലേയ്ക്ക്; പൊന്തക്കാട്ടിൽ ലിഗയ്ക്കൊപ്പം പ്രതികളുണ്ടായിരുന്നത് രണ്ട് ദിവസം; പുരുഷ ലൈംഗിക തൊഴിലാളിയും സഹായിയും കുറ്റം സമ്മതിച്ചു, അറസ്‌റ്റ് ഉടന്‍

02 MAY 2018 12:32 PM IST
മലയാളി വാര്‍ത്ത

ലീഗയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. ഇപ്പോള്‍ കസ്റ്റഡിയിലുള്ള രണ്ട് പേര്‍ കുറ്റം സമ്മതിച്ചതായാണ് സൂചന. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് വൃത്തങ്ങള്‍ സൂചന നല്‍കി. ലിഗ രണ്ട് ദിവസം വാഴമുട്ടത്തെ പൊന്തക്കാട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

ആദ്യം മുതല്‍ അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കുന്ന മൊഴികളാണ് കസ്റ്റഡിയിലുള്ളവര്‍ നല്‍കിയത്. ലിഗയെ കണ്ടിട്ടില്ലെന്ന് ആദ്യം പറഞ്ഞവര്‍ പിന്നീട് മൃതദേഹം കണ്ടുവെന്ന് തിരുത്തി. എന്നാല്‍ ശാസ്ത്രീയമായി നടത്തിയ ചോദ്യം ചെയ്യലില്‍ ഇന്നലെ രാത്രി രണ്ട് പേര്‍ കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. തെളിവുകള്‍ ശേഖരിച്ച് ഇവരെ ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്യാനും നാളെ കോടതിയില്‍ ഹാജരാക്കാനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

പ്രധാന പ്രതിക്കൊപ്പം ഉണ്ടായിരുന്ന ആളാണ് പൊലീസിനെ ഏറെ സഹായിക്കുന്ന നിര്‍ണ്ണായക മൊഴി നല്‍കിയത്. എന്നാല്‍ ഇവര്‍ നല്‍കിയ വിവരണം പൊലീസിന് പൂര്‍ണ്ണമായി വിശ്വാസ്യ യോഗ്യമായി തോന്നുന്നില്ല. കോവളത്ത് നിന്ന് ലിഗ ഇവിടെ സ്വന്തമായി എത്തിയെന്നാണ് ഇവരുടെ പ്രധാന മൊഴി. ഇത് സത്യമാണെന്ന് പൊലീസ് കരുതുന്നില്ല. ഇതിന് ശേഷം രണ്ട് ദിവസം ലിഗ ഇവര്‍ക്കൊപ്പം ഈ പൊന്തക്കാട്ടില്‍ ഉണ്ടായിരുന്നു. മയക്കുമരുന്നുകളും മറ്റും ഇവിടെ വെച്ച് ഉപയോഗിച്ച ശേഷം പണത്തെച്ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ലിഗയുടെ കൈയ്യില്‍ 100 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതോടെ അവരെ പിടിച്ചുതള്ളിയ ശേഷം ഇവിടെ നിന്ന് പോയെന്നും പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നുമാണ് മൊഴി നല്‍കിയത്.

മൃതദേഹം പിന്നീട് കണ്ടുവെന്ന് രണ്ട് പേര്‍ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. ലിഗയെ ഇവിടെ ഉപേക്ഷിച്ച് പോയി എന്ന മൊഴിയും പൊലീസിന് വിശ്വാസ്യമായി തോന്നുന്നില്ല. മയക്കുമരുന്ന് ഉപയോഗിച്ച ശേഷം ലിഗയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടാവാമെന്നും ലിഗ ചെറുത്തുനിന്നപ്പോള്‍ കൊലപാതകത്തിലെത്തിയിരിക്കാമെന്നും പൊലീസ് കരുതുന്നു. ഇത് തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകളാണ് പൊലീസ് ശേഖരിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ നിന്ന് മൂന്ന് സിഗിരറ്റ് പായ്ക്കറ്റുകളും ലഭിച്ചിരുന്നു. ലിഗയ്ക്കൊപ്പം വാഴമുട്ടത്ത് ഉണ്ടായിരുന്നുവെന്ന കുറ്റസമ്മതം ഏറെ നിര്‍ണ്ണായകമാണ്.

ലിഗയുടെ ആന്തരീകാവയവ പരിശോധനാ റിപ്പോര്‍ട്ട് ഇന്നു പൊലീസിന് ലഭിച്ചേക്കും. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും ശേഖരിച്ച മുടിയുള്‍പ്പെടെ ഉള്ളവയുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും വിദഗ്ദ സമിതി, പൊലീസിന് കൈമാറും. ലിഗയുടെ മരണം സംബന്ധിച്ച അറസ്റ്റിലേക്കു നീങ്ങാന്‍ ഏറെ നിര്‍ണായകമാണ് ഇന്നു ലഭിക്കുന്ന രണ്ടു റിപ്പോര്‍ട്ടുകളും.

ഇന്നലെയും വാഴമുട്ടത്ത് പരിശോധന നടത്തിയെങ്കിലും ഒരുതെളിവും പൊലീസ് കിട്ടിയില്ല. എന്നാല്‍ അതേസമയം കസ്റ്റഡിയിലുള്ളവര്‍ക്കെതിരെ കൂടുതല്‍ സാക്ഷി മൊഴികള്‍ പൊലീസിന് കിട്ടി. ഇതിനിടെയാണ് ഇവര്‍ കുറ്റസമ്മതെ നടത്തിയതായ വിവരങ്ങള്‍ പുറത്തുവരുന്നത്. സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും ഇവര്‍ക്കെതിരെ ശക്തമാണ്. ശാസ്‌ത്രീയ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ കൃത്യമായി ചിത്രം തെളിയുകള്ളൂ. ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലവും സംഭവ സ്ഥലത്തുനിന്നും ശേഖരിച്ച മുടിയുടെയും വിരലടയാളങ്ങളുടെ ഫലവുമാണ് വരേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (1 hour ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (1 hour ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (1 hour ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (1 hour ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (2 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (2 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (3 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (3 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (3 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (3 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (4 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (4 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (4 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (4 hours ago)

Malayali Vartha Recommends