സെലിബ്രറ്റി ബസ് വഴിയിലായി... നാണക്കേട് ഓർത്ത് ജീവനക്കാർ ചങ്കിനെ ചാക്ക് കൊണ്ട് മറച്ചു

മലയാളികളെയാകെ അത്ഭുതപ്പെടുത്തി ചരിത്രത്തിലാദ്യമായി ഒരു കെ എസ് ആര്‍ ടി സി ബസിന് ചങ്ക് എന്ന് പേരും നല്‍കിയാണ് അര്‍ എസ് സി 140 എന്ന ബസ് ഈരാറ്റുപേട്ടയില്‍ തിരികെയെത്തിച്ചത്. കൈപ്പള്ളി കോട്ടയം ഈരാറ്റുപേട്ട വാഗമണ്‍ കട്ടപ്പന റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ് വ്യാഴാഴ്ച രാവിലെ 10 നു ശേഷം കോട്ടയത്തുനിന്നും കട്ടപ്പനയിലേക്കുള്ള യാത്രയ്ക്കിടെ കുമ്മണ്ണൂരില്‍ വച്ചാണ് എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ട്രിപ്പ് മടങ്ങുകയായിരുന്നു. നിറയെ യാത്രക്കാരുമായി വന്ന സെലിബ്രിറ്റി ബസ് വഴിയിലായതോടെ നാണക്കേടോര്‍ത്ത് ബസ് ജിവനക്കാര്‍ ചങ്ക് എന്നെഴുതിയ ബോര്‍ഡ് ചാക്കുകളുപയോഗിച്ച് മറയ്ക്കുകയായിരുന്നു.... വൈകിട്ടോടെ അധികൃതരെത്തി ബസ് ഡിപ്പോയിലേക്ക് മാറ്റി.
ഈരാറ്റുപേട്ട–കൈപ്പള്ളി–കോട്ടയം–കട്ടപ്പന ലിമിറ്റഡ് സ്റ്റോപ്പായി സര്‍വീസ് നടത്തുന്ന ആർഎസ്‌സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലക്കു മാറ്റിയതിനെക്കുറിച്ചു പരാതി പറയാനായി റോസ്മി എന്ന പെൺകുട്ടി വിളിച്ചതും . ഈ ഫോൺ വിളി വൈറൽ ആയതോടെ ബസ് നാട്ടുകാരുടെ ചങ്ക് ആയി മാറുകയുമായിരുന്നു. കണ്ണൂരിൽ നിന്ന് വൈകാതെ തന്നെ ബസ് ഈരാറ്റുപേട്ടയിലെത്തിക്കുകയും . ബസിനു മുന്നിൽ തന്നെ ചുവന്ന അക്ഷരത്തിൽ ‘ചങ്ക്’ പേര് എഴുതുകയും ചെയ്തു.
https://www.facebook.com/Malayalivartha

























