ഇടുക്കി തൊടുപുഴയിൽ സര്‍ക്കാര്‍ നെറ്റ് വർക്ക് പണി മുടക്കിയതോടെ ട്രഷറികളിലെ പെന്ഷന് വിതരണം വൈകി; പെന്‍ഷന്‍കാര്‍ വലഞ്ഞു

ഇടുക്കി തൊടുപുഴയിൽ സര്‍ക്കാര്‍ നെറ്റ് വർക്ക് പണി മുടക്കിയതോടെ ട്രഷറികളിലെ പെന്ഷന് വിതരണം വൈകി. സര്‍ക്കാര്‍ നെറ്റ് വര്‍ക്കായി കെ സ്വാനിന്റെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്നലെ ജില്ലയിലെ ട്രഷറികളില്‍ ഏറെ നേരം ഇടപാടുകള്‍ക്ക് തടസം നേരിട്ടു.
തകരാര്‍ ഉച്ചയ്ക്കു മുന്‍പേ പരിഹരിക്കാന്‍ കഴിഞ്ഞതോടെ ശമ്പളം, പെന്ഷന് എന്നിവ വിതരണം ചെയ്തു. എന്നാല്‍ വിതരണം തടസപ്പെട്ടതോടെ പെന്ഷന് വാങ്ങാനെത്തിയവര്‍ വലഞ്ഞു. ജില്ലയില്‍ ഏറ്റവും അധികം പെന്ഷന് അക്കൗണ്ടുള്ള തൊടുപുഴ സബ്ട്രഷറിയില്‍ കഴിഞ്ഞ ദിവസം ഇടപാടുകളൊന്നും നടത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇന്നലെ രാവിലെയും ഇതേ അവസ്ഥയായിരുന്നു. ബുധനാഴ്ച പകല്‍ മുഴുവന്‍ കാത്തുനിന്നു വെറും കൈയോടെ മടങ്ങിയ പെന്‍ഷന്‍കാര്‍ ഇന്നലെ രാവിലെയും സബ്ട്രഷറിയില്‍ എത്തി. ട്രഷറിക്കുള്ളിലും വരാന്തയിലും പെന്‍ഷന്‍കാര്‍ നിറഞ്ഞു കവിഞ്ഞു. ചെറിയ തോതില്‍ പ്രതിഷേധവുമുയര്‍ന്നു. നെറ്റ്വര്‍ക്ക് തകരാര്‍ മൂലം രാവിലെ മുതല്‍ പെന്ഷന് വിതരണം ആരംഭിക്കാന്‍ കഴിയാതിരുന്നതാണ് പ്രതിഷേധത്തിനു കാരണമായത്. നെറ്റ്വര്‍ക്ക് തകരാറാണെന്ന് ജീവനക്കാര്‍ അറിയിച്ചെങ്കിലും ഒരു വിഭാഗം പ്രതിഷേധം തുടര്‍ന്നു. ഇതിനിടെ ബിഎസ്എന്‍എല്‍ കണക്ഷന് ലഭ്യമാക്കാനും ശ്രമം നടത്തി.
പിന്നീട് 11 ഓടെ കെ- സ്വാന് നെറ്റ് വർക്ക് ലഭിച്ചു. ബുധനാഴ്ച പെന്ഷന് ലഭിക്കാത്തവര്‍ക്ക് വൈകിട്ട് ടോക്കണ്‍ നല്കി പറഞ്ഞയച്ചിരുന്നു. ഇവര്‍ക്കാണ് ഇന്നലെ രാവിലെ മുന്‍ഗണന നല്‍കിയത്. ഇതേതുടര്‍ന്ന് മറ്റുള്ളവര്‍ പ്രതിഷേധമുയര്‍ത്തി. മൂന്നരയോടെ എല്ലാവര്ക്കും പെന്ഷന് വിതരണം ചെയ്തു. എന്നാല്‍ മറ്റു ട്രഷറികളില്‍ നെറ്റ് വർക്ക് തകരാര്‍ ഇടപാടുകളെ കാര്യമായി ബാധിച്ചില്ല. തൊടുപുഴ താലൂക്ക് ഓഫീസ് അടക്കം മറ്റ് നിരവധി സര്‍ക്കാര്‍ ഓഫീസുകളിലും കെ സ്വാന് നെറ്റ്വര്‍ക്കുണ്ട്. ഇവിടെയും തകരാര്‍ ചെറിയ തോതില്‍ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും 11നു നെറ്റ് വർക്ക് ലഭിച്ചതോടെ കാര്യങ്ങള്‍ പൂര്‍വസ്ഥിതിയിലായി.
https://www.facebook.com/Malayalivartha

























