മലപ്പുറം പ്രസ് ക്ലബില്‍ ആക്രമണം നടത്തിയ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മലപ്പുറം പ്രസ് ക്ലബില്‍ ആക്രമണം നടത്തിയ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴക്കാട് കല്ലിക്കുത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ആര്‍.എസ്. എസ് മലപ്പുറം സംഘ് ജില്ല കാര്യാലയത്തിന് നേരെ അജ്ഞാതര്‍ ഗുണ്ട് എറിഞ്ഞുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം നടത്തിയ പ്രകടനത്തിനിടെയാണ് മലപ്പുറം പ്രസ് ക്ലബിന് നേരെ ആക്രമണമുണ്ടായത്.
ബുധനാഴ്ച രാത്രി 11.30ഒാടെയാണ് മലപ്പുറം മുണ്ടുപറമ്പിലെ ആര്‍.എസ്.എസ് കാര്യാലയത്തിന് നേരെ ആക്രമണമുണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിലാണ് അക്രമ സംഭവങ്ങളുണ്ടായത്. മുണ്ടുപറമ്ബില്‍ നിന്ന് കുന്നുമ്മല്‍ ഭാഗത്തേക്ക് വന്ന പ്രകടനത്തിനിടെ ഗതാഗതക്കുരുക്കുണ്ടായപ്പോള്‍ അതുവഴി വന്ന ബൈക്ക് യാത്രക്കാരനായ തറയില്‍ അബ്ദുല്ല ഫവാസ് സമീപത്തു കൂടെ പോകാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതരായവര്‍ ഫവാസിനെ കൈകാര്യം ചെയ്യുകയായിരുന്നു. കഴുത്തില്‍ പിടിച്ച് തള്ളുകയും മര്‍ദിക്കുകയും ചെയ്തു.
അക്രമം നടക്കുമ്പോള്‍ പ്രസ് ക്ലബിലുണ്ടായിരുന്ന ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതോടെ പ്രകടനക്കാരില്‍ ഏതാനും പേര്‍ അകത്തേക്ക് പാഞ്ഞു കയറുകയായിരുന്നു. ഫുആദിനെ ചവിട്ടിയ അക്രമികള്‍ മൊബൈല്‍ പിടിച്ചുവാങ്ങി കൊണ്ടുപോയി. മൊറയൂര്‍ സ്വദേശിയായ ഫുആദിനെ മലപ്പുറം സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha

























