ഇടുക്കി മൂലമറ്റത്ത് ഓട്ടോറിക്ഷ മറിഞ്ഞ്‌നാലുപേർക്ക് പരിക്ക്

ഇടുക്കി മൂലമാറ്റത്തിന് സമീപം ഓട്ടോറിക്ഷ മറിഞ്ഞ് നാലു പേര്‍ക്ക് പരുക്ക്. ഇന്നലെ രാവിലെ എട്ടരയോടെ മണപ്പാടി ചെക്ക്‌ഡാമിനു സമീപമാണ് അപകടം. മൂലമറ്റത്തേക്കു വന്ന ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
ഓട്ടോറിക്ഷ മറിയുന്നതുകണ്ട് തൊട്ടുപിന്നാലെ എത്തിയ കാര്‍ ഓട്ടോറിക്ഷയിൽ ഇടിക്കാതെ വെട്ടിച്ചതിനേത്തുടര്‍ന്ന് നിയന്ത്രണംവിട്ട് സമീപത്തെ കോണ്‍ക്രീറ്റ് സ്ലാബില്‍ ഇടിച്ചു നിന്നു. ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഇലപ്പള്ളി മണിമലയില്‍ ദീപു (35), ഓട്ടോറിക്ഷയിലെ യാത്രക്കാരനായ പാറേക്കാട്ടില്‍ പി.ഡി. ജോണ്‍ (തമ്പി) കാര്‍ യാത്രക്കാരായ കോതമംഗലം സ്വദേശികളായ അബ്‌ദുല്‍ റൗഫ്, ഷംസുദ്ദീന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
https://www.facebook.com/Malayalivartha

























