ലിഫ്റ്റില്‍ വച്ച് പെൺകുട്ടിയെ കണ്ടപ്പോൾ എസ് ഐയുടെ കൺട്രോൾ പോയി.. എതിർത്തപ്പോൾ കൊല്ലുമെന്ന് ഭീഷണി; എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു...

ലിഫ്റ്റില്‍ വെച്ച് പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എ.എസ്.ഐക്കെതിരേ കേസ്. തലയോലപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ. നാസറിനെതിരേയാണു കേസ്. പോക്‌സോ ചുമത്തി കേസെടുത്തിരിക്കുന്നത്.
പുല്ലേപ്പടിയിലെ സ്ഥാപനത്തിലെ ലിഫ്റ്റില്‍വച്ച് പെണ്‍കുട്ടിയെ നാസര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നാണു പരാതി. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. ലിഫ്റ്റില്‍ ഒരുമിച്ചുണ്ടായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിച്ചെന്നും ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ വായും കഴുത്തും അമര്‍ത്തിപ്പിടിച്ച് കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് രണ്ടാഴ്ചയോളം പെണ്‍കുട്ടി പരിശീലനത്തിനു പോയില്ല.
വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണു കുട്ടി കാര്യം പറഞ്ഞത്. പിന്നീട് വീട്ടുകാരാണ് പോലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ അകന്ന ബന്ധുകൂടിയാണ് എ.എസ്.ഐ. എന്നതിനാല്‍ സംഭവത്തിനു പിന്നില്‍ കുടുംബപരമായ പ്രശ്‌നങ്ങളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























