മാധ്യമങ്ങളുടെ സഹായത്തോടെ കളിക്കാന്‍ നില്‍ക്കണ്ട; ശ്രീജിത്തിന്റെ ഗതി സഹോദരനും വരും: ശ്രീജിത്തിന്റെ കുടുംബത്തിന് തിരുവനന്തപുരം റൂറല്‍ എസ്.പി സ്‌ക്വാഡിന്റെ ഭീഷണി

വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് വീണ്ടും പോലീസിന്റെ ഭീഷണി. മാധ്യമങ്ങളുടെ സഹായത്തോടെ കളിക്കാന്‍ നില്‍ക്കേണ്ടെന്നും കേസ് പിന്‍വലിച്ചില്ലെങ്കില്‍ ശ്രീജിത്തന്റെ ഗതി സഹോദരനും വരുമെന്നും ഭീഷണിക്കത്തില്‍ പറയുന്നു. മൂന്ന് ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി പിന്‍വലിക്കണമെന്നാണ് ആവശ്യം. കത്തിന്റെ മേല്‍വിലാസം കാണിക്കുന്നത് തിരുവനന്തപുരം റൂറല്‍ എസ്.പിയുടെ ഷാഡോ സ്‌ക്വാഡിന്റേതാണ്. ജയന്‍, സുനില്‍ലാല്‍, സുവില്‍, ഷിബു എന്നിവരുടെ പേരിലാണ് ഭീഷണിക്കത്ത്.
എന്നാല്‍ ഇതുവരെ ഭീഷണി നേരിട്ട സംഭവത്തില്‍ പ്രതികരിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരോ അധികാരികളോ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ ഈ ഭീഷണികത്ത് ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഇതിനു മുന്‍പും സമാനമായ സംഭവം നടന്നിട്ടുണ്ട് എന്നാല്‍ അന്നും ഇത്തരത്തിലൊരു മൗന സമീപനമായിരുന്നു അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത്. സംഭവത്തിനു ശേഷം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ശ്രീജിത്തിന്റെ കുടുമ്പത്തിന് കിട്ടേണ്ട ആനുകൂല്‍ങ്ങളും വൈകിയാണ് ലഭിച്ചതും സര്‍ക്കാര്‍ പ്രതിനിധിയായി സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍പൊലും എത്തിയത് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍ കൊടിയേരി എത്തി ശ്രീജിത്തിന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു.എങ്കിലും ഭീഷണിയെ പറ്റി ഇതുവരെയും പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല
ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിന്റെ കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ മൂന്നു പോലീസുകാരായിരുന്നു ശ്രീജിത്തിനെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ കൊലക്കുറ്റം ചുമത്തി അറസ്റ്റിലായ ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ശ്രീജിത്തിനെ സ്‌റ്റേഷനില്‍ മര്‍ദ്ദിച്ച വരാപ്പുഴ എസ്.ഐ ദീപകും അറസ്റ്റിലാണ്. അഞ്ചാം പ്രതി വടക്കന്‍ പറവൂര്‍ സി.ഐ ആയിരുന്ന ക്രിസ്പിന്‍ സാം ജാമ്യത്തില്‍ പുറത്തിറങ്ങി.
അന്വേഷണം ഡി.വൈ.എസ്.പിയിലേക്കും റൂറല്‍ എസ്.പിയിലേക്കും നീങ്ങുമെന്ന് വ്യക്തമായിരിക്കേയാണ് തിരുവനന്തപുരം റൂറല്‍ എസ്.പിയുടെ ഷാഡോ അംഗങ്ങളുടെ പേരില്‍ ഭീഷണിക്കത്ത് വരുന്നത്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍പും കുടുംബത്തിന് ഭീഷണി വന്നിരുന്നു.
https://www.facebook.com/Malayalivartha

























