വരാപ്പുഴ കസ്റ്റഡി മരണം; ആലുവ മുൻ റൂറൽ എസ്.പി എ.വി ജോർജ്ജിനെ ചോദ്യം ചെയ്തു

വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിന്റെ കേസിൽ ആലുവ റൂറൽ മുൻ എസ്.പി എ.വി ജോർജ്ജിനെ ചോദ്യം ചെയ്തതായി റിപ്പോർട്ടുകൾ. അന്വേഷണ ഉദ്യോഗസ്ഥൻ ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്.
എ.വി ജോർജ് രൂപീകരിച്ച ആർ.ടി.എഫ് സംഘത്തിലെ പൊലീസുകാരാണ് ശ്രീജിത്തിലെ വാരാപ്പുഴയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ആർ.ടി.എഫ് സംഘം പിടിച്ച് കൈമാറിയ ശ്രീജിത്തിന് വാരാപ്പുഴ പൊലീസ് സ്റ്റേഷനിൽവെച്ച് മർദ്ദനമേറ്റെന്നും തുടർന്ന് ആശുപത്രിയിൽ വെച്ച് മരിച്ചെന്നുമാണ് കേസ്. അതേസമയം കേസുമായി ബന്ധപ്പെട്ട് ഡി.വൈ.എസ്.പി പ്രഫുല ചന്ദ്രനെ മുൻപ് അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ എ.വി ജോർജിനെ ആലുവ റൂറൽ എസ്.പിയുടെ ചുമതലയിൽ നിന്ന് നീക്കിയിരുന്നു.
https://www.facebook.com/Malayalivartha

























