ദുല്‍ഖര്‍ സല്‍മാന് പരിക്ക്; പരിക്കേറ്റത് അമ്മ മഴവില്‍ ഷോയുടെ റിഹേഴ്‌സലിനിടയില്‍; താരത്തെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു

അമ്മ മഴവില്ല് എന്ന ഷോയുടെ ഭാഗമായി റിഹേഴ്‌സലിനിടയ്ക്കാണ് മലയാളികളുടെ യുവതാരം ദൂല്‍ക്കറിന് പരിക്കു പറ്റിയത്. ഡാന്‍സ് റിഹേഴ്‌സല്‍ ചെയ്യുന്നതിനിടയ്ക്കാണ് അപകടം സംഭവിച്ചത്. ദുല്‍ക്കര്‍ ഷോയില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ ഒന്നും പറയാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
മഴവില്‍ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഒരുക്കുന്ന മലയാളത്തിലെ നൂറിലേറെ താരങ്ങളാണ് അണിനിരക്കുന്നത്. അഞ്ചു മണിക്കൂറിലേറെ നീളുന്ന ദൃശ്യവിരുന്ന് ഈമാസം ആറിന് വൈകിട്ട് അഞ്ചരയ്ക്ക് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും. ഷോയുടെ റിഹേഴ്‌സല്‍ ക്യാംപ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. മൂന്നാം തീയതി മുതല്‍ തിരുവനന്തപുരത്തേക്കു റിഹേഴ്‌സല്‍ ക്യാംപ് മാറും. തുടര്‍ന്നു സ്‌റ്റേജ് റിഹേഴ്‌സല്‍ ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ ഉണ്ടാവും. അമ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന ആറാമത്തെ മെഗാഷോയാണിത്.
ഷോക്ക് വേണ്ടിയുള്ള ഡാന്‍സ് റിഹേഴ്‌സലുകളുടെ ഭാഗമാകാന്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനുമുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ പ്രാക്ടിസിനിടെ വീഴ്ച പറ്റി ദുല്‍ഖറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളത് അല്ല എന്നാണ് സിനിമയിലെ ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു..
https://www.facebook.com/Malayalivartha

























