സഹായിച്ചു... സഹായിച്ചു..... ബാര്‍ കോഴക്കേസില്‍ നന്നായി സഹായിച്ചു; ചെന്നിത്തലയെ ട്രൊളി മാണി

മാണിയെ യുഡിഎഫിലേക്ക് തിരികെ എത്തിക്കുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ആദ്യം പരിഹസിച്ചും പിന്നീട് തിരുത്തിയും കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ. എം മാണി. യുഡിഎഫിന്റെ കാലത്തെ ബാര്‍ കോഴക്കേസില്‍ അദ്ദേഹം നന്നായി 'സഹായിച്ചിട്ടുണ്ടെ'ന്ന് മാണി ചെന്നിത്തലയെ പരിഹസിച്ചു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹം പരാമര്‍ശം തിരുത്തുകയും ചെയ്തു.
അതേസമയം കെ.എം മാണിയെ കുറ്റവിമുക്തനാക്കിയത് താനാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നിരുന്നു. ബാര്‍ കോഴ ആരോപണത്തില്‍ നിന്ന് മുന്‍ മന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കിയത് താനാണെന്നും മാണി അഴിമതിക്കാരനല്ലെന്നും ചെന്നിത്തല പറഞ്ഞു.ഇടതുപക്ഷം അദ്ദേഹത്തെ വേട്ടയാടുകയാണ് ഉണ്ടായതെന്നും, അദ്ദേഹം ഇപ്പോള്‍ ആ കാര്യം തിരിച്ചറിഞ്ഞിട്ടുണ്ടാകുമെന്നും പറഞ്ഞ ചെന്നിത്തലയ്ക്ക് മറുപടിയുമായാണ് മാണി എത്തിയത്.
മാണിയെ വേട്ടയാടിയത് ഇടത് മുന്നണിയാണെന്നും കെ.എം മാണിയെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ വ്യക്തിപരമായി ശ്രമിക്കുമെന്നും ചെന്നിത്തല പറഞ്ഞു. മാണി അഴിമതിക്കാരനല്ല. മാണിയുമായി സംസാരിക്കാന്‍ സന്നദ്ധനെന്നും ചെന്നിത്തല വ്യക്തമാക്കി. അഭ്യന്തരവകുപ്പിനെതിരായ തെറ്റിദ്ധാരണ കെ.എം.മാണിക്ക് ഇപ്പോള്‍ മാറിയിട്ടുണ്ടാവാം എന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha

























