ദുബായില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു; അപകടം സംഭവിച്ചത് സുഹൃത്തുക്കള്‍ക്കൊപ്പം ജുമൈറ ബീച്ചില്‍ കുളിക്കുവാനായി പോയപ്പോള്‍

മലയാളി യുവാവ് മുങ്ങിമരിച്ചു. കാസര്‍കോട് ചെങ്കള ഗ്രാമ പഞ്ചായത്തംഗം മുഹമ്മദ് തൈവളപ്പ് സഫിയ ദമ്പതികളുടെ മകന്‍ ഷാക്കിര്‍ സെയ്ഫ് (24) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30 മണിയോടെയായിരുന്നു സംഭവം. ദുബായില്‍ അമ്മാവന്റെ ഇലക്‌ട്രോണിക് കടയില്‍ ജോലിക്കാരനായ ഷാക്കിര്‍ ജോലി കഴിഞ്ഞ്. സുഹൃത്തുക്കള്‍ക്കൊപ്പം ജുമൈറ ബീച്ചില്‍ കുളിക്കുവാനായിപോയപ്പോളായിരുന്നു അപകടമുണ്ടായത്.
അപകടത്തില്‍പെട്ട മൂന്നു പേരില്‍ രണ്ടു പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും ഷാക്കിര്‍ മുങ്ങിത്താഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസും പരിസരവാസികളും സ്ഥലത്തെത്തി ഷാക്കിറിനെ കരയ്‌ക്കെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാവിലെ അഞ്ചു മണിയോടെയാണ് മരണ വിവരം നാട്ടില്‍ അറിഞ്ഞത്. നാലു വര്‍ഷത്തോളമായി ഗള്‍ഫിലുള്ള ഷാക്കിര്‍ ആറുമാസം മാസം മുമ്ബാണ് നാട്ടില്‍ വന്ന് മടങ്ങിയത്.
https://www.facebook.com/Malayalivartha

























