വിദേശ വനിതയുടെ കൊലപാതകം: പ്രതികളായ ഉമേഷിനെയും ഉദയനെയും ഇന്ന് വിവിധ കേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും

വിദേശ വനിതയുടെ കൊലപാതകത്തിലെ പ്രധാന പ്രതികളായ ഉമേഷിനെയും ഉദയനെയും ഇന്ന് വിവിധ കേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും.കേസിലെ നിര്‍ണ്ണായക തെളിവുകളായ വിദേശവനിതയുടെ ചെരുപ്പും വസ്ത്രവും ഉള്‍പ്പെടെയുള്ളവ പ്രതികള്‍ പോലീസിന് കാട്ടിക്കൊടുക്കും.
വിശദമായ തെ!ളിവെടുപ്പിനും ചോദ്യംചെയ്യലിനുമാണ്, പ്രതികളെ അന്വേഷണസംഘം, 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്.
വിദേശ വനിതയുടെ കൊലപാതകത്തിലെ ഒന്നും രണ്ടും പ്രതികളായ ഉമേഷ് ,ഉദയകുമാര്‍ എന്നിവരെ വിശദമായ തെളിവെടുപ്പിനും ചോദ്യംചെയ്യലിനുമായാണ് അന്വേഷണ സംഘം 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്.
വിദേശ വനിത ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ കോവളത്തെ റിസോര്‍ട്ടിലാണ് പ്രതികളെ ആദ്യം തെളിവെടുക്കാന്‍ കൊണ്ടുവരിക.അതിനുശേഷം പനത്തുറയിലെ ക്ഷേത്രപരിസരത്തും കല്യാണ മണ്ഡപത്തിലും ഫൈബര്‍ബോട്ടിലും പൊലീസ് തെളിവെടുക്കും.
വിദേശ വനിതക്ക് നല്‍കിയ ഗഞ്ചാവ് സിഗരറ്റ്, എവിടെ നിന്ന് ലഭിച്ചു.ആര് നല്‍കി.ടൂറിസം മേഖലയില്‍ ഉമേഷിനും ഉദയനും കഞ്ചാവും മയക്ക് മരുന്നും വില്‍ക്കുന്നവര്‍ ആരൊക്കെ എന്നിങ്ങനെയുള്ള കാര്യങ്ങളിലും പ്രതികള്‍ മറുപടി നല്‍കേണ്ടിവരും.
https://www.facebook.com/Malayalivartha

























