Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

വിദേശ വനിതയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഉമേഷിനേയും ഉദയനേയും പറ്റിയുള്ള അമ്പരപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്; തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് നിരത്തിയ ശാസ്ത്രീയ തെളിവുകള്‍ക്ക് മുന്നില്‍ മുട്ടുകുത്തി; പ്രദേശത്തെ പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം

05 MAY 2018 08:36 AM IST
മലയാളി വാര്‍ത്ത

More Stories...

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം; കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

നെതർലാൻഡ്സിൽ ജോലിയ്ക്ക് മലയാളികൾക്ക് ഇപ്പോൾ അപേക്ഷിക്കാം;സൗജന്യതാമസം ഉൾപ്പടെ ആനുകൂല്യങ്ങൾ അപേക്ഷിക്കൂ ...ഉടൻ നിയമനം

നാളെ ലഹരിവിരുദ്ധ ബോധവത്കരണ റാലി മുഖ്യമന്ത്രി വി.ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും; കവടിയാറിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ കൂട്ടയോട്ടം, ബൈക്ക് റാലി, സൈക്കിൾ റാലി, സ്‌കേറ്റിംഗ് റാലി തുടങ്ങിയ വിവിധ പരിപാടികൾ ഉൾപ്പെടുന്നുണ്ട്

വീണയെ നേരത്തെ പറഞ്ഞുവിടാൻ വിജയൻ 4 കാരണങ്ങൾ..! 29 ന് നിയമസഭ കൂടുന്ന ദിവസം വീണയെ അറസ്റ്റ് ചെയ്താൽ പിണറായിയെ സതീശൻ തീർക്കും

നിന്നെ ഞങ്ങൾ എടുത്തോളാം പോലീസിനെ വെല്ലുവിളിച്ച് SFI മിണ്ടാതെ എല്ലാത്തിനെയും തൂക്കിയെടുത്തു ഒരുത്തനും മിണ്ടിയില്ല

കോവളത്തെ കണ്ടല്‍ക്കാട്ടില്‍ വിദേശവനിതയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഉമേഷും ഉദയനും ചില്ലറക്കാരല്ലെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പ്രദേശവാസികളായ ഉമേഷ് കോവളം ബീച്ചില്‍ കഞ്ചാവും മയക്കുമരുന്നും വിറ്റ് കറങ്ങിനടക്കുന്ന പുരുഷ ലൈംഗികത്തൊഴിലാളിയാണ്. ഇംഗ്ലീഷില്‍ നന്നായി സംസാരിക്കാനറിയാവുന്ന ഉദയന്‍ അനധികൃത ടൂറിസ്റ്റ് ഗൈഡാണ്. ഉമേഷിനെയും ഉദയനെയും പോലീസ് അറസ്റ്റ് ചെയ്തു. കോവളം, പനത്തുറ സ്വദേശികളാണു പ്രതികള്‍. ലാത്വിയ സ്വദേശിയായ യുവതിയെ ബലാത്സംഗത്തിനിടെയാണു കൊലപ്പെടുത്തിയത്. ആദ്യം ചോദ്യം ചെയ്യലില്‍ പോലീസിനെ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കള്ളം ആവര്‍ത്തിച്ചത് വിനയായി. ഒടുവില്‍ പോലീസ് നിരത്തിയ ശാസ്ത്രീയ തെളിവുകള്‍ക്ക് മുന്നില്‍ മുട്ടുകുത്തി.

കോവളത്തെ കോളനികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഉമേഷിനും ഉദയനും മയക്കുമരുന്ന് കച്ചവടമായിരുന്നു പ്രധാനജോലി. ഗൈഡായി വിദേശികള്‍ക്കൊപ്പം കൂടിയാണ് തട്ടിപ്പുകള്‍ നടത്തുക. മുപ്പതു തികഞ്ഞിട്ടില്ലെങ്കിലും ഉമേഷും ഉദയനും ക്രൂരതയുടെ പര്യായമെന്ന് പോലീസ്. അടിപിടി, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കല്‍, അബ്കാരി കേസുകള്‍ ഉള്‍പ്പെടെ 13 കേസുകള്‍ ഉമേഷിന്റെ പേരിലുണ്ട്. ഉദയന്റെ പേരില്‍ ആറും. പ്രദേശവാസികള്‍ക്കും കോവളത്തെ വ്യാപാരികള്‍ക്കുമൊക്കെ ഇവരെ ഭയമായിരുന്നു. അതുകൊണ്ടു തന്നെ ഇരുവര്‍ക്കുമെതിരെ മൊഴിനല്‍കാന്‍ പോലും പലരും തയാറായില്ല. 

പ്രദേശത്തെ ചില പോലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധമാണ് ഇവര്‍ക്കു വളമായത്. കോവളത്തെത്തുന്ന വിദേശീയര്‍ക്ക് ഇരുവരും മയക്കുമരുന്നുകള്‍ സംഘടിപ്പിച്ചു നല്‍കുമായിരുന്നു. കോവളത്ത് ബീച്ചില്‍ നിന്നിരുന്ന ലാത്വിയന്‍ സ്വദേശിനിയെ മയക്കുമരുന്നു നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ചെന്തിലക്കരിയിലെ കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത് ഇവരാണ്. ഇവിടെ എത്തി മയക്കുമരുന്നു നല്‍കി വിദേശവനിതയെ പീഡിപ്പിച്ചു. പ്രതികള്‍ നേരത്തേ കസ്റ്റഡിയിലായെങ്കിലും ശാസ്ത്രീയതെളിവുകളും സാഹചര്യത്തെളിവുകളും കോര്‍ത്തിണക്കിയ ശേഷമാണു പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉമേഷും ഉദയനും യുവതിയെ കോവളം വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടിലേക്കു കൂട്ടിക്കൊണ്ടുവരുകയായിരുന്നു. 

മാര്‍ച്ച് പതിനാലിനാണ് പോത്തന്‍കോട് ധര്‍മ ആയുര്‍വേദ റിസോട്ടില്‍നിന്ന് വിദേശവനിതയെ കാണാതായത്. ഇതേദിവസം തന്നെ കോവളത്തെ ഗ്രോവ് ബീച്ചിലുമെത്തി. ഓട്ടോറിക്ഷയിലാണ് ഇവിടെ വരെയെത്തിയത്. രാവിലെ ഒമ്പതോടെ കോവളം ഗ്രോവ് ബീച്ചിലെത്തിയ യുവതി പനത്തുറ ഭാഗത്തേക്കു നടന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട പ്രതികള്‍ ടൂറിസ്റ്റ് ഗൈഡുകള്‍ എന്ന വ്യാജേന അവരെ സമീപിച്ചു വിശ്വാസ്യത പിടിച്ചുപറ്റി. തുടര്‍ന്ന് ഉമേഷും ഉദയനും കാഴ്ചകള്‍ കാണിച്ചു തരാമെന്നും കഞ്ചാവു നല്‍കാമെന്നും പറഞ്ഞ് പനത്തുറയിലെ ക്ഷേത്രപരിസരത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. െഫെബര്‍ ബോട്ടിലാണ് ഇരയെ വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടിലെത്തിച്ചത്. മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചു. 

കൈയില്‍ പണം ഇല്ലെന്ന് മനസിലാക്കിയതോടെ ഇവരെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മയക്കുമരുന്നിന്റെ ആലസ്യം വിട്ടതോടെ യുവതി ഇതിനെ എതിര്‍ത്തു. ഇതേത്തുടര്‍ന്ന് പിന്നിലൂടെ കഴുത്ത് പിടിച്ച് കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം. തുടര്‍ന്ന് മരണം ആത്മഹത്യയാക്കാന്‍ വള്ളികള്‍ ഉപയോഗിച്ച് കെട്ടിത്തൂക്കുകയായിരുന്നു. അന്നു തന്നെ കൊലപാതകം നടന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കൊലപാതകശേഷവും സാധാരണപോലെ ഇവര്‍ പെരുമാറി. എന്നാല്‍ മൃതദേഹം കണ്ടെത്തിയ തുരത്തിലെ പ്രധാനികള്‍ ഇവരായിരുന്നുവെന്ന് പോലീസ് മനസിലാക്കിയതോടെയാണ് അന്വേഷണം ഉമേഷിലേക്കും ഉദയനിലേക്കും എത്തിയത്.

യുവതി പീഡനത്തിനിരയായെന്നു സ്ഥിരീകരിക്കുന്ന രാസപരിശോധനാഫലം ലഭിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. യുവതിയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യയെന്നു വരുത്തിത്തീര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചു. ഇതിനു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് അന്വേഷിച്ചുവരുന്നു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. കൊലപാതകം നടന്ന് ഒരുമാസം പിന്നിട്ട സാഹചര്യത്തില്‍ തെളിവുകള്‍ കണ്ടെത്തുക പ്രയാസമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം; കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്  (7 minutes ago)

നെതർലാൻഡ്സിൽ ജോലിയ്ക്ക് മലയാളികൾക്ക് ഇപ്പോൾ അപേക്ഷിക്കാം;സൗജന്യതാമസം ഉൾപ്പടെ ആനുകൂല്യങ്ങൾ അപേക്ഷിക്കൂ ...ഉടൻ നിയമനം  (7 minutes ago)

നാളെ ലഹരിവിരുദ്ധ ബോധവത്കരണ റാലി മുഖ്യമന്ത്രി വി.ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും; കവടിയാറിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ കൂട്ടയോട്ടം, ബൈക്ക് റാലി, സൈക്കിൾ റാലി, സ്‌കേറ്റിംഗ് റാലി തുടങ്ങിയ വിവിധ പരിപാടികൾ ഉൾ  (9 minutes ago)

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു  (37 minutes ago)

വീണയെ നേരത്തെ പറഞ്ഞുവിടാൻ വിജയൻ 4 കാരണങ്ങൾ..! 29 ന് നിയമസഭ കൂടുന്ന ദിവസം വീണയെ അറസ്റ്റ് ചെയ്താൽ പിണറായിയെ സതീശൻ തീർക്കും  (48 minutes ago)

നിന്നെ ഞങ്ങൾ എടുത്തോളാം പോലീസിനെ വെല്ലുവിളിച്ച് SFI മിണ്ടാതെ എല്ലാത്തിനെയും തൂക്കിയെടുത്തു ഒരുത്തനും മിണ്ടിയില്ല  (53 minutes ago)

പ്രിയപ്പെട്ടവരുടെ ഹൃദയം തകർത്ത് ആ സ്ഫോടനം...വിവാഹം കഴിഞ്ഞ് മാസങ്ങൾ..!അർജുൻ മരിച്ചു..! പ്രവാസികൾ ഞെട്ടലോടെ പൊട്ടിക്കരഞ്ഞു..!  (1 hour ago)

ഇളം നീല ചുരിദാറുമിട്ട് കറുത്ത മാസ്‌കിട്ട് വീണ..! ED ക്ക് മുന്നിലേക്ക് മകളെ 'വ്യാഴാഴ്ച' പറഞ്ഞു വിട്ട് അച്ഛന്‍  (1 hour ago)

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (2 hours ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (3 hours ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (3 hours ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (3 hours ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (4 hours ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (4 hours ago)

Malayali Vartha Recommends