വിഷമദ്യം കഴിച്ച് വയനാട്ടില്‍ ഒരു മരണം, അഞ്ചു പേര്‍ ഗുരുതരാവസ്ഥയില്‍

വിഷമദ്യം കഴിച്ച് വയനാട്ടില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. തെക്കുംതറ മരമൂല കോളനിയില്‍ ഗോപി(40) ആണു മരിച്ചത്. വായില്‍ നിന്നു നുരയും പതയും വന്ന് അവശനായ നിലയില്‍ വൈകിട്ട് മൂന്നോടെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. രാത്രിയോടെ മരണം സംഭവിച്ചു. പലയിടങ്ങളിലായി വീണു കിടക്കുകയായിരുന്ന മറ്റു മൂന്നു പേരെ രാത്രിയോടെയാണ് ആശുപത്രിയിലെത്തിച്ചത്.
വീട്ടിയേരി കാലാകോളനി വര്‍ഗീസ് (60), മരമൂല കോളനി ബാലന്‍, വേരന്‍, മാണി, വിനു എന്നിവരാണ് ആശുപത്രിയിലുള്ളത്. ഇതില്‍ വര്‍ഗീസ് അതീവ ഗുരുതരാവസ്ഥയിലാണ്. കോട്ടാന്തറ മണിയന്‍കോട് കോളനി മുക്ക് കള്ളുഷാപ്പില്‍ നിന്നാണ് ഇവര്‍ മദ്യപിച്ചത്. ഷാപ്പ് നടത്തിപ്പുകാരായ രണ്ടുപേരെ കല്‍പറ്റ പൊലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha

























