ഈ അങ്കിള്‍ ഇടയ്ക്കിടെ വീട്ടിലും വരാറുണ്ട്...തിയറ്ററിനുള്ളില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി പുറത്ത്

ചങ്ങരംകുളത്ത് തിയറ്ററിനുള്ളില്‍ ഒന്‍പതുവയസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി പുറത്ത്. 'അങ്കിളിനെ' മാതാവ് ഫോണ്‍ചെയ്ത് വിളിച്ചുവരുത്തിയതാണെന്നാണ് കുട്ടിയുടെ മൊഴി. കൗണ്‍സിലിംഗിനിടെയാണ് കുട്ടി ഇക്കാര്യം പറഞ്ഞത്. കുട്ടിയെ പീഡനത്തിനിരയാക്കിയ ദൃശ്യങ്ങളിലും പ്രതി കുട്ടിയെ പീഡിപ്പിക്കുന്നത് അറിയാത്ത ഭാവത്തില്‍ ഇരിക്കുകയായിരുന്നു അമ്മ.
പ്രതി കുട്ടിയോട് മോശം രീതിയില്‍ പെരുമാറിയപ്പോഴും എന്താണ് അയാള്‍ ചെയ്യുന്നതെന്ന് അറിയാതെ നിസ്സഹായതയോടെ പകച്ചു നില്‍ക്കുകയായിരുന്നു കുട്ടി. വീട്ടില്‍നിന്ന് പുറപ്പെട്ട സമയം മുതലുള്ള അനുഭവങ്ങളാണ് കുട്ടി കൗണ്‍സലറോട് നിഷ്‌കളങ്കമായി പറഞ്ഞത്. ഈ അങ്കിള്‍ ഇടയ്ക്കിടെ വീട്ടിലും വരാറുണ്ടെന്നും കുട്ടി പറഞ്ഞു. സിനിമ തുടങ്ങിയതു മുതല്‍ പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വേദനിച്ച് കൈ തട്ടിമാറ്റുമ്‌ബോഴെല്ലാം കൂടുതല്‍ ബലംപ്രയോഗിച്ചു.
ഇടവേള സമയത്ത് പുറത്തുകൊണ്ടുപോയി ഭക്ഷണം വാങ്ങിക്കെടുത്തു.കുട്ടിയെ ഇയാള്‍ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമത്തിലെ അഞ്ച്എം വകുപ്പ് പ്രതിക്കെതിരേ ചുമത്തണമെന്ന് ശിശുക്ഷേമസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ആറ് ഒന്‍പത് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇത് നിലനില്‍ക്കാന്‍ പ്രയാസമാണെന്നും കൂടുതല്‍ ഗൗരവമുള്ള വകുപ്പുവേണമെന്നും പോലീസിനോട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























