കേന്ദ്രവിഹിതം കുറഞ്ഞതാണ് സാമ്പത്തിക പ്രതിസന്ധിയെന്ന് ധനമന്ത്രി

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കു പ്രധാന കാരണം കേന്ദ്രവിഹിതത്തിലെ കുറവെന്ന് ധനമന്ത്രി കെ.എം.മാണി. കേന്ദ്രത്തില്‍ നിന്ന് രണ്ടു വര്‍ഷം കൊണ്ട് ലഭിക്കേണ്ട 2200 കോടി രൂപ കിട്ടിയില്ല. ഇതു മറികടക്കാനാണ് നികുതി വര്‍ധിപ്പിക്കേണ്ടി വന്നതെന്നും അദ്ദേഹം. ജനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ വെള്ളക്കരം കുറയ്ക്കുന്ന കാര്യം സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.
മദ്യനയം സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയിട്ടില്ല. മദ്യനയവും നികുതി വര്‍ധനയും കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. നികുതി വര്‍ധനയ്‌ക്കെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. യുഡിഎഫ് സര്‍ക്കാരിനെതിരെ സിപിഎം പ്രഖ്യാപിച്ച അധികനികുതി ബഹിഷ്‌കരണ സമരം അതേപടി തിടുക്കത്തില്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























