നിലയ്ക്കലിൽ സ്പോട്ട് ബുക്കിങ് കേന്ദ്രത്തിന്റെ പ്രവർത്തനം 24 മണിക്കൂറാക്കി...

നിലയ്ക്കലിൽ സ്പോട്ട് ബുക്കിങ് കേന്ദ്രത്തിന്റെ പ്രവർത്തനം 24 മണിക്കൂറാക്കി. വെർച്വൽ ക്യൂ ഇല്ലാത്തെ എത്തുന്ന തീർഥാടകർ സ്പോട്ട് ബുക്കിങിനുശേഷം വേണം സന്നിധാനത്തേക്ക് പോകാൻ. ഇതിനായി ആധാർ കോപ്പി കരുതുകയും വേണം. നിലയ്ക്കൽ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്താണ് കേന്ദ്രം.
ദിവസം പതിനായിരം പേർക്കാണ് സ്പോട്ട് ബുക്കിങ്. എന്നാൽ വെർച്വൽ ക്യൂ ബുക്ക് ചെയ്തതിന്റെ 25% മുതൽ 30% വരെ പേർ ദർശനത്തിന് എത്തുന്നില്ല. അതിനാൽ വരുന്ന എല്ലാവർക്കും സ്പോട്ട് ബുക്കിങ് കിട്ടുന്നുണ്ട്.
കരിമല വഴിയും എരുമേലി, പുല്ലുമേട് വഴിയും കാനന പാതകളിലൂടെ വരുന്നവർ വണ്ടിപ്പെരിയാർ സത്രത്തിൽ നിന്ന് സ്പോട്ട് ബുക്കിങ് നടത്തേണ്ടതാണ്.
"
https://www.facebook.com/Malayalivartha

























