സംസ്ഥാനത്തിനകത്തെ ചരക്ക് നീക്കത്തിന് ഇവേബില്‍

സംസ്ഥാനത്തിനകത്തെ ചരക്ക് നീക്കത്തിന് ഇവേബില്‍ നിബന്ധനകളില്‍ വ്യക്തത വരുത്തി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഉത്തരവിറക്കി.സ്വന്തം ആവശ്യത്തിന് അംഗീകൃത വ്യാപാരിയില്‍നിന്ന് വാങ്ങുന്ന ചരക്കുകള്‍ 25 കിലോമീറ്റര്‍ പരിധിയില്‍ നീക്കുന്നതിന് ഇവേബില്‍ ആവശ്യമില്ല. ഇതിന് ജി.എസ്.ടി നിയമം വകുപ്പ് 31 പ്രകാരം വ്യാപാരി നല്‍കുന്ന ഇന്‍വോയ്‌സ് മാത്രം മതി.
കച്ചവട ആവശ്യത്തിനുള്ള ചരക്ക് നീക്കത്തിന് ഇളവ് ബാധകമല്ല. 50,000 രൂപയില്‍ അധികം മൂല്യമുള്ള ചരക്ക് നീക്കമാണെങ്കില്‍ സ്വന്തം ആവശ്യത്തിനാണെങ്കിലും ഇവേബില്‍ നിര്‍ബന്ധമാണ്. സംസ്ഥാനത്തിനകത്തെ &ിയുെ;കര്‍ഷകരില്‍നിന്ന് നേരിട്ട് വാങ്ങുന്ന റബര്‍ ലാറ്റക്‌സ്, റബര്‍ ഷീറ്റ്, റബര്‍ സ്‌ക്രാപ്, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയെയും ഇവേബില്‍ പരിധിയില്‍നിന്ന് ഒഴിവാക്കി. ഇതിന് കേരള ജി.എസ്.ടി റൂള്‍ 2017 ലെ റൂള്‍ 55 പ്രകാരമുള്ള ഡെലിവറി ചെലാനോ, കേരള ജി.എസ്.ടി നിയമപ്രകരമുള്ള ഇന്‍വോയിസോ ഉപയോഗിക്കാം.
സംസ്ഥാനത്തിനകത്ത് വാന്‍ സെയില്‍സ് നടത്തുന്ന രജിസ്‌റ്റേര്‍ഡ് വ്യാപാരികളെയും ഇവേബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി. ഇവര്‍ വാന്‍ സെയില്‍സ് നടത്തുമ്പോള്‍ സംസ്ഥാന ജി.എസ്.ടി. റൂള്‍ 56(18) പ്രകാരം രേഖകള്‍ വാനില്‍ സൂക്ഷിക്കണം.
https://www.facebook.com/Malayalivartha
























