പുതിയ വീടിന്റെ പണികള്‍ക്കിടയില്‍ മകളെ നെഞ്ചില്‍ ചേര്‍ത്ത് പിടിച്ച് മണ്ണെണയൊഴിച്ച് തീ കൊളുത്തി യുവതിയും ആറ് വയസുള്ള കുട്ടിയും വെന്ത് മരിച്ച സംഭവത്തിന് പിന്നില്‍

കുടുംബബന്ധം എത്ര പവിത്രമാണെന്നാണ് പറയുന്നത്. നല്ല രീതിയില്‍ ജീവിച്ചു വന്ന ഒരു കുടുംബം തകര്‍ന്ന് തരിപ്പണമായത് വളരെ പെട്ടെന്നാണ്. വട്ടംകുളം കവുപ്രിലാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭര്‍ത്താവും കുഞ്ഞുമൊത്ത് മാറി താമസിക്കണമെന്ന ഏറെ നാളത്തെ മോഹ സാഫല്യം സാക്ഷാത്ക്കരിക്കാനാകാതെയാണ് താര മകളുമൊത്ത് യാത്രയായത.് ഭര്‍ത്താവുമായുള്ളഅഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് അവര്‍ ആത്മഹത്യ ചെയ്തത്.
ബുധനാഴ്ച രാവിലെ വീടിനായി പണിത തറയില്‍ ഇരുവരുംചേര്‍ന്ന് മണ്ണ് കോരിനിറക്കുകയായിരുന്നു ഇതിനിടയില്‍ അടുത്ത് കളിച്ചുകൊണ്ടിരുന്ന മകളെയുമെടുത്ത് തറവാട് വീടിന്റെ മുകളിലേക്കു കയറിയ താര കുട്ടിയുടെയും തന്റെയും ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് സൂചന.
എട്ടുവര്‍ഷം മുന്‍പാണ് പൊല്‍പ്പാക്കര കൊളക്കാട്ടില്‍ മോഹനന്റെ ഇളയമകളുമായ താരയും ബിജുവും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. തറവാട്ടു വീട്ടില്‍ മാതാപിതാക്കള്‍ക്കും അനിയനും കുടുംബത്തിനുമൊപ്പം കഴിഞ്ഞിരുന്ന ബിജു വീട്ടുപറമ്പില്‍ത്തന്നെ സ്വന്തമായി വീടുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു. ഓട് മേഞ്ഞ വീട്ടിലെ തട്ടിന്മുകളില്‍ നിന്ന് തീയുംപുകയും കണ്ട് ഭര്‍ത്താവും പരിസരവാസികളുമോടിയെത്തി തീയണച്ചപ്പോഴേക്കും ഇരുവരും മരിച്ചു. വട്ടംകുളം തൈക്കാട് മഠത്തില്‍ വളപ്പില്‍ (കോട്ടീരി വളപ്പില്‍) ബിജുവിന്റെ ഭാര്യ താര (29), ഏക മകള്‍ ആറു വയസ്സുകാരി അമേഖ എന്നിവരാണ് ബുധനാഴ്ച ഒന്‍പതര മണിയോടെ ഭര്‍ത്തൃവസതിയില്‍ മരിച്ചത്.
ഭര്‍ത്തൃപിതാവും സഹോദരനും ജോലിക്കും അമ്മ തൊട്ടടുത്തു തന്നെയുള്ള മകളുടെ വീട്ടിലേക്കും പോയ സമയത്തായിരുന്നു സംഭവം. മുറിയില്‍നിന്ന് തീയും പുകയുമുയര്‍ന്നതുകണ്ട ബിജുവും പരിസരവാസികളുമോടിയെത്തിയപ്പോള്‍ മുറിയുടെ വാതില്‍ അകത്ത നിന്ന് പൂട്ടിയിരുന്നു. ഏറെ കഴിഞ്ഞാണ് തുറക്കാനായത്. മോട്ടോര്‍ അടിച്ച് തീയണച്ചപ്പോഴേക്കും ഇരുവരും കാണാനാവാത്ത വിധം കത്തിക്കരിഞ്ഞിരുന്നു.
പൈാന്നാനി എസ്‌ഐ: കെ. നൗഫല്‍, ചങ്ങരംകുളം എസ്‌ഐ: കെ. രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി മഹസര്‍ തയാറാക്കി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കയച്ച മൃതശരീരം വ്യാഴാഴ്ച ഉച്ചയോടെ പൊല്‍പ്പാക്കരയില്‍ സംസ്‌കരിക്കും. തങ്കയാണ് താരയുടെ അമ്മ. സഹോദരങ്ങള്‍: തുളസി, തനൂജ.
സംഭവത്തെ കുറിച്ച് പൊന്നാനി പൊലീസ് അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനത്താലാണ് മകള്‍ കുട്ടിയുമൊത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്തതെന്ന് പിതാവ് മോഹനന്‍ പൊലീസില്‍ പരാതിപ്പെട്ടു. വീട്ടില്‍ പലപ്പോഴും കലഹങ്ങള്‍ ഉണ്ടാകാറുള്ളതായി നാട്ടുകാര്‍ പറഞ്ഞു. പലപ്പോഴും പ്രശ്‌നം വഷളാകുമ്പോള്‍ നാട്ടുകാര്‍ ഇടപെടാറുണ്ടെന്നും പറയുന്നു.
https://www.facebook.com/Malayalivartha