ഇപോസ് യന്ത്രത്തില്‍ വണ്‍ ടൈം പാസ്‌വേഡ് ഉപയോഗിച്ചുള്ള റേഷന്‍കൊള്ളക്കെതിരെ കര്‍ശന നടപടിയുമായി പൊതുവിതരണ വകുപ്പ് രംഗത്ത്

ഇപോസ് യന്ത്രത്തില്‍ വണ്‍ ടൈം പാസ്‌വേഡ് (ഒ.ടി.പി) ഉപയോഗിച്ചുള്ള റേഷന്‍കൊള്ളക്കെതിരെ കര്‍ശന നടപടിയുമായി പൊതുവിതരണ വകുപ്പ് രംഗത്ത്. സംസ്ഥാനത്തെ മുഴുവന്‍ താലൂക്കുകളിലും കര്‍ശന പരിശോധന വകുപ്പ് നടത്തും. ഒ.ടി.പിയിലൂടെ കൂടുതല്‍ റേഷന്‍വിതരണം ചെയ്ത റേഷന്‍കടകളില്‍ പരിശോധന നടത്തുന്നതിനുള്ള ഉത്തരവ് ഉടനെ പുറത്തിറങ്ങും.
ഇപോസില്‍ ഒ.ടി.പി ഉപയോഗിച്ച് റേഷന്‍വാങ്ങാത്ത ഗുണഭോക്താക്കളുടെ വിഹിതം വ്യാപകമായി തട്ടിയെടുക്കുന്നതിനെ കുറിച്ചുള്ള പരാതിക്കൊരു പരിഹാരമാകുന്നു . നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ കൊല്ലം ജില്ലയില്‍ വിവിധ താലൂക്കുകളില്‍ ഇത്തരം പരിശോധന നടത്തിയിരുന്നു. പരിശോധനഫലം ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും കാര്യങ്ങള്‍ സുതാര്യമല്ലെന്ന നിഗമനമാണ് അധികൃതര്‍ക്കുള്ളത്.
ഒ.ടി.പിയില്‍ റേഷന്‍ വിതരണം കൂടുതല്‍ നടത്തുന്ന കടകള്‍ കേന്ദ്രീകരിച്ചായിരിക്കും പരിശോധന. കൃത്യമായി അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെയാണോ അരി ലഭിച്ചിരിക്കുന്നതെന്ന് പ്രത്യേക അന്വേഷണസംഘം പരിശോധിക്കും. തിരുവനന്തപുരത്തെ മുഖ്യകാര്യാലയത്തില്‍ നിന്നും കമ്പ്യൂട്ടറില്‍ പരിശോധിച്ച് താലൂക്കുകളില്‍ ഒ.ടി.പി വഴി കൂടുതല്‍ വിതരണം നടത്തുന്ന കടകളിലായിരിക്കും പരിശോധന. മാത്രമല്ല ഇങ്ങനെ റേഷന്‍ നല്‍കുന്ന കാര്‍ഡ് ഉടമയുടെ ഫോണ്‍ നമ്പര്‍ അടക്കം കടകളില്‍ സൂക്ഷിക്കുവാനും ആവശ്യപ്പെടും.
ആധാര്‍ ഇല്ലാത്തവര്‍ക്കും താല്‍ക്കാലിക റേഷന്‍കാര്‍ഡുകാര്‍ക്കും റേഷന്‍ നല്‍കുന്നതിനാണ് ഒ.ടി.പി സംവിധാനം ഒരുക്കിയത്. ഒരു സമയ പരിധി വെച്ച് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. അതിനിടെ ക്ഷേമകാര്യങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്ന വിഷയത്തില്‍ സുപ്രീംകോടതി വിധി വരുന്നതോടെ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരും. ഇതോടെ ഒ.ടി.പി സേവനം ഒഴിവാക്കാനാവും. അതുവരെ ഒരാള്‍ക്കുപോലും റേഷന്‍ തടയപ്പെടാന്‍ പാടില്ലെന്ന നിലപാടാണ് വകുപ്പിനുള്ളത്.
https://www.facebook.com/Malayalivartha