തേക്ക്, ആഞ്ഞിലി, പ്ലാവ് ഏത് മരമോ ആയിക്കോട്ടെ... വീട്ടുവളപ്പിലെ മരം തരും നിങ്ങൾക്ക് പണം; മരം ജാമ്യമായി സ്വീകരിച്ച് വായ്‌പ നല്‍കും കാര്‍ഷിക സഹകരണ സംഘങ്ങള്‍

തേക്ക്, ഈട്ടി, മഹാഗണി, ആഞ്ഞിലി, പൂവരശ്, പ്ലാവ് തുടങ്ങി കാതലുള്ള മരങ്ങള്‍ക്കാണ് വായ്‌പയ്‌ക്ക് ഈടാകാനുള്ള യോഗ്യത. വീട്ടുവളപ്പിൽ ഈ മരങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് തരും പണം. മരം ജാമ്യമായി സ്വീകരിച്ച് വായ്‌പ നല്‍കാനൊരുങ്ങി കാര്‍ഷിക സഹകരണ സംഘങ്ങള്‍. മരങ്ങളുടെയും ഉടമസ്‌ഥരുടെയും വിവരങ്ങള്‍ തദ്ദേശ സ്‌ഥാപനത്തിലെ ജൈവവൈവിധ്യ രജിസ്‌റ്ററില്‍ ചേര്‍ക്കുകയും പിന്നീട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. സംസ്‌ഥാനത്താകെയുള്ള 1647 പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളിലെ രണ്ടരക്കോടിയോളം അംഗങ്ങള്‍ക്ക് പദ്ധതി പ്രയോജനപ്പെടുത്താം.
വീട്ടുവളപ്പിലെ മരം വായ്‌പയ്‌ക്കു പണയവസ്‌തുവാക്കാന്‍ തദ്ദേശവകുപ്പിന്റെ പദ്ധതിയിൽ മരത്തിന്റെ വിപണിവിലയുടെ 75 ശതമാനം വരെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ വഴി വായ്‌പ അനുവദിക്കാനാണ് ആലോചന. നടപ്പുനിരക്കില്‍ പലിശ നല്‍കണം.
അഞ്ചു മുതല്‍ 10 വര്‍ഷം വരെയാണ് മരം ജാമ്യമായി സ്വീകരിച്ച് വായ്‌പ നല്‍കുക. മരം സ്‌ഥിതിചെയ്യുന്ന ഭൂമിയുടെ പറ്റുചീട്ട് നല്‍കി സഹകരണ സംഘവുമായി കരാറുണ്ടാക്കണം.
തിരിച്ചടവ് പൂര്‍ത്തിയാകുന്നതുവരെ ഭൂമിയില്‍ കടന്ന് മരം പരിശോധിക്കാനും സംരക്ഷിക്കാനും സംഘത്തിന് അവകാശമുണ്ടാകും. മരത്തിനു നമ്ബറിട്ട് ചുറ്റളവും ഉയരവും ഇനവും മറ്റു വിവരങ്ങളും രേഖപ്പെടുത്തി വിധം മഹസര്‍ തയാറാക്കി ഗുണഭോക്‌താവ് ഒപ്പിട്ട കരാര്‍ ഉടമ്പടിയുടെ ഭാഗമാക്കും. മരം പണയപ്പെടുത്തി വായ്‌പയെടുക്കുന്നവരുടെ ആദ്യ വര്‍ഷത്തെ പലിശയ്‌ക്കു തുല്യമായ തുക തദ്ദേശ സ്‌ഥാപനം സബ്‌സിഡിയായി നല്‍കും. വായ്‌പ തിരിച്ചടയ്‌ക്കുന്നതുവരെ മരം വെട്ടാന്‍ ഉടമയ്‌ക്ക് അവകാശമുണ്ടാകില്ല.
https://www.facebook.com/Malayalivartha