കളിക്കുന്നതിനിടെ കുളത്തില്‍ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

കോട്ടയത്ത് കളിക്കുന്നതിനിടെ മൂന്നു വയസുകാരി കുളത്തില്‍ വീണു മരിച്ചു. വല്ലകം പുത്തന്‍പുരയില്‍ റോജി ജോര്‍ജ്- സീന ദമ്പതികളുടെ മകള്‍ ജെസിലിന്‍ (മൂന്ന്) ആണ് മരിച്ചത്.ബുധനാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീടിനു സമീപത്ത് കളിച്ചുകൊണ്ടിരുന്ന ജെസിലിന്‍ വല്ലകം അരീക്കുളങ്ങര ക്ഷേത്രത്തിലെ കുളത്തില്‍ വീണാണ് മരണപ്പെട്ടത്.
കളിക്കുന്നതിനിടയില്‍ കുട്ടിയെ കാണാണാതായതോടെ ബന്ധുക്കളും നാട്ടുകാരും വീടിനുള്ളിലും പറമ്ബിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് തൊട്ടടുത്തുള്ള ക്ഷേത്രത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്തതിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സഹോദരങ്ങള്‍: ജ്യോതിസ്, ജ്യോത്സന.
https://www.facebook.com/Malayalivartha