സഫൂറയുടെ അറസ്‌റ്റോടുകൂടി പുറത്ത് വരുന്നത് പെറ്റമ്മയുടെ കണ്ണില്ലാത്ത ക്രൂരത; നൊന്ത് പ്രസവിച്ച പിഞ്ചു കുഞ്ഞുങ്ങളെ പുതിയ കളിയാണെന്ന് പറഞ്ഞ് കൈകാലുകള്‍ ബന്ധിച്ച് ബക്കറ്റില്‍ താഴ്‌ത്തി മകളെ കൊന്നതിന്റെ കാരണം വെളിപ്പെടുത്തി 'അമ്മ; അന്വേഷണ സംഘത്തെപോലും ഞെട്ടിച്ച് സഫൂറയുടെ മൊഴി

നാദാപുരത്ത് മുന്നുവയസ്സുള്ള മകളെ ബക്കറ്റില്‍ മുക്കിക്കൊന്ന അമ്മ സഫൂറയുടെ അറസ്‌റ്റോടുകൂടി പുറത്ത് വരുന്നത് പെറ്റമ്മയുടെ കണ്ണില്ലാത്ത ക്രൂരത. സഫൂറയുടെ മൊഴിയാണ് പോലീസിനെ ഞെട്ടിച്ചിരിക്കുന്നത്. ബന്ധുവീട്ടില്‍ നിന്നും പണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിലുള്ള മനോവിഷമത്താലാണ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു.
ഭര്‍തൃപിതാവിന്റെ സഹോദരിയുടെ വീട്ടില്‍ നിന്നും 11000 രൂപ മോഷ്ടിക്കപ്പെട്ടിരുന്നു. സഫൂറയാണ് ഈ പണം എടുത്തത്. ഇത് ബന്ധുക്കള്‍ അറിഞ്ഞതോടെ ഭര്‍ത്താവ് ശാസിച്ചു. തുടര്‍ന്ന് കുട്ടികളെയും സഫൂറെയെയും വേണ്ടെന്ന് പറയുകയും ചെയ്തു. ഇതിലുള്ള മനോവിഷമത്തിലാല്‍ കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
പുതിയ കളി പഠിപ്പിച്ച് തരാമെന്നു പറഞ്ഞാണ് മൂത്ത കുട്ടിയെ കൈ കാലുകള്‍ ബന്ധിച്ച് തലകീഴാക്കി വെള്ളം നിറച്ച ബക്കറ്റിലിറക്കി വെച്ച് മരണം ഉറപ്പാക്കിയത്. ശേഷം കുട്ടിയുടെ മൃതദേഹം ബക്കറ്റില്‍ നിന്നെടുത്ത് പുറത്ത് കുളിമുറിയില്‍ കിടത്തുകയും ഇളയ കുട്ടിയെ ബക്കറ്റിലിറക്കി വെയ്ക്കുകയുമായിരുന്നു. ഇതിനിടെ യുവതി ഇരുകൈകളുടെയും ഞരമ്ബുകള്‍ മുറിച്ചിരുന്നു. ശേഷം ചുരിദാര്‍ ഷാള്‍ ഉപയോഗിച്ച് ഫാനില്‍ കെട്ടി തൂങ്ങി മരിക്കാനുള്ള ശ്രമം നടത്തി.
ബക്കറ്റില്‍ നിന്ന് ഇളയ കുട്ടിയുടെ ഞരക്കം കേട്ട സഫൂറ ആത്മഹത്യാശ്രമം ഉപേക്ഷിച്ച് കുട്ടിയെ ബക്കറ്റില്‍ നിന്നിറക്കി കിടത്തി താഴെ നിലയിലേക്ക് ഓടിയെത്തി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. രണ്ടു കുട്ടികളെ ഞാന്‍ കൊന്നു താനും മരിക്കുകയാണെന്നു പറഞ്ഞാണ് താഴത്തെ നിലയിലുണ്ടായിരുന്ന ഭര്‍തൃപിതാവ് തറക്കണ്ടി അബ്ദുല്‍ റഹ്മാന്റെയും മാതാവ് മറിയത്തിന്റെയും മുന്‍പിലെത്തുന്നത്. ഭര്‍തൃമാതാവ് മുകളിലെ നിലയിലെത്തി കിടപ്പുമുറിയോടു ചേര്‍ന്ന കുളിമുറിയില്‍ നിലത്ത് കിടത്തിയ കുട്ടികളെ കണ്ട് നിലവിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി.
ഉടന്‍ മൂവരെയും നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്‍ഷാ ലാമിയയുടെ ജീവന്‍ രക്ഷിക്കാനായില്ല. സഫൂറ (30)യെ ആശുപത്രിയില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു പൊലീസ്.
https://www.facebook.com/Malayalivartha