ഇടുക്കി ഉപ്പു കുന്നിൽ ജലനിധി പദ്ധതിയിൽ വൻ ക്രമക്കേടു നടന്നതായി നാട്ടുകാർ. ഉപ്പുകുന്ന് വില്ലുംതണ്ടിൽ സ്ഥാപിച്ച ടാങ്കിന്റെ പേരിലാണ് ക്രമക്കേമുള്ളതായി നാട്ടുകാർ ആരോപിക്കുന്നത്

ഉടുമ്പന്നൂർ പഞ്ചായത്തിലെ ഉപ്പുകുന്ന് വില്ലും തണ്ടിൽ ആദിവാസികളും പിന്നോക്ക വിഭാഗങ്ങളുമാണ് അധിവസിക്കുന്നത്. പൊതുവേ ശുദ്ധജല ക്ഷാമം നേരിടുന്ന ഉപ്പു കുന്ന് പ്രദേശത്തത്ത് ജലനിധി പദ്ധതി വരുമെന്നറിഞ്ഞതോടെ നാട്ടുകാർ പ്രതീക്ഷയിലായിരുന്നു. .എന്നാൽ കുടി നിവാസികളെ നിരാശരാക്കിക്കൊണ്ട് ചിലയിടങ്ങളിൽ പൈപ്പുകൾ മാത്രം സ്ഥാപിച്ച് ജലനിധിക്കാർമുങ്ങി. വില്ലും തണ്ടിൽ സ്ഥാപിച്ചിട്ടുള്ള സംഭരണ ടാങ്കിന്റെ പേരിലാണ് ഏറ്റവും വലിയ ക്രമക്കേട് നടന്നതായി പറയുന്നത്.
ഇരുപത്തിയ യ്യായിരം ലിറ്റർ ശേഷിയുള്ള കോൺക്രീറ്റ് ടാങ്ക് നിർമിക്കുവാനായിരുന്നു പദ്ധതി. എന്നാൽ അയ്യായിരം ലിറ്റൽ മാത്രം ശേഷിയുള്ള ഫൈബർ ടാങ്ക് സ്ഥാപിച്ചിട്ട് തുക കൈക്കലാക്കി ജലനിധി ക്കാർ വൻ വെട്ടിപ്പുനടത്തിയെന്ന് പദ്ധതിയുടെ ഗുണഭോക്താക്കൾ ആരോപിച്ചു പഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെ നടന്ന ഈ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ പ്രതിപക്ഷ അംഗങ്ങൾ പോലും തയ്യാറാവുന്നില്ലന്നതാണ് മറ്റൊരു വസ്തുത
https://www.facebook.com/Malayalivartha