Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ഇടുക്കിയില്‍ വീണ്ടും മെഡിക്കല്‍ കോളേജ് ; 2019-20 അധ്യായന വര്‍ഷത്തില്‍ ക്ലാസുകള്‍ ആരംഭിക്കും ;നിർണ്ണായക തീരുമാനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്വക്ഷതയില്‍ ചേർന്ന യോഗത്തിൽ

17 MAY 2018 06:42 PM IST
മലയാളി വാര്‍ത്ത

ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 2019-20 അധ്യായന വര്‍ഷത്തില്‍ ക്ലാസുകള്‍ ആരംഭിക്കുന്ന വിധത്തില്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്വക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. ഇവിടത്തെ പാരിസ്ഥിതിക അനുമതിക്കുള്ള തടസങ്ങള്‍ നീക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചു. മെഡിക്കല്‍ കോളേജില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ക്ലാസുകള്‍ തുടങ്ങുന്നതിനാവശ്യമായ തസ്തികകള്‍ ഉടന്‍ സൃഷ്ടിക്കാന്‍ ധനകാര്യ വകുപ്പിനെ സമീപിക്കുന്നതാണ്. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 40 ഏക്കര്‍ സ്ഥലം മെഡിക്കല്‍ കോളേജിന് കൈമാറുന്നത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ വച്ചു നടന്ന യോഗത്തില്‍ ജോയ്‌സ് ജോര്‍ജ് എം.പി., ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ജോ. ഡി.എം.ഇ. ഡോ. ശ്രീകുമാരി, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. അജയകുമാര്‍, ഇടുക്കി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.പി. മോഹനന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

2014 സെപ്റ്റംബര്‍ ഒന്നിന് അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ അന്നത്തെ സര്‍ക്കാര്‍ തുടങ്ങിയ ഇടുക്കി മെഡിക്കല്‍ കോളേജിന്റെ അംഗീകാരം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റദ്ദാക്കിയിരുന്നു. 2014ല്‍ 50 എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളോയും 2015ല്‍ 50 വിദ്യാര്‍ത്ഥികളേയുമാണ് പ്രവേശിപ്പിച്ചത്. കോളേജിന്റെ അംഗീകാരം നഷ്ടമായതോടെ വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കാന്‍ ഈ സര്‍ക്കാര്‍ ഇടപെടുകയും അവരെ മറ്റ് മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിപ്പിക്കുകയും ജീവനക്കാരെ പുനര്‍വിന്യസിക്കുകയും ചെയ്തു.

മലയോര മേഖലയായ ഇടുക്കിയില്‍ മെഡിക്കല്‍ കോളേജ് നിലനിര്‍ത്തുന്നതിന്റെ ആവശ്യകത മനസിലായ ഈ സര്‍ക്കാര്‍ അവിടത്തെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ബൃഹത് പദ്ധതി ആവിഷ്‌കരിച്ചു. ഇത് വിലയിരുത്തുന്നതിന് വേണ്ടിയാണ് മന്ത്രി ഉന്നതതല യോഗം വിളിച്ചുകൂട്ടിയത്.

ഒന്നാം വര്‍ഷ എം.ബി.ബി.എസ്. ക്ലാസ് തുടങ്ങുന്നതിനാവശ്യമായ പ്രീ ക്ലിനിക്കല്‍ സൗകര്യങ്ങള്‍ നിലവിലുണ്ട്. മതിയായ കിടക്കകളുള്ള ആശുപത്രിയില്ലാത്തതാണ് ഏറ്റവും പ്രധാന കുറവായി അന്ന് എം.സി. ചൂണ്ടിക്കാണിച്ചിരുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ ക്ലിനിക്കല്‍ പോസ്റ്റിംഗിന് ആവശ്യമായ ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 60 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ഒന്നാമത്തെ ബ്ലോക്കിന്റെ ഘടന ആയിക്കഴിഞ്ഞു. രണ്ടാമത്തെ ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പത്തോളജി, മൈക്രോ ബയോളജി, ഫോറന്‍സിക് മെഡിസിന്‍, കമ്മ്യൂണിറ്റി മെഡിസിന്‍ എന്നിവയുള്‍ക്കൊള്ളുന്ന 10 കോടിയുടെ അക്കാഡമിക് ബ്ലോക്ക് ഒരു മാസത്തിനകം പൂര്‍ത്തിയാകും.

എം.സി.ഐ. ചൂണ്ടിക്കാണിച്ച മറ്റൊരു കുറവായ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിന്റേയും ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിന്റേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 92.14 കോടി രൂപ അനുവദിച്ചു. ഇതിന്റെ തറക്കല്ലിടല്‍ ഈ മാസം 21ന് മന്ത്രി നിര്‍വഹിക്കും. പഴയ കെട്ടിടത്തിന്റെ ലിഫ്റ്റ്, റാംപ് എന്നിവ ഉടന്‍ പൂര്‍ത്തീകരിക്കും.
പുതിയവ നിര്‍മ്മിക്കുന്നതുവരെ എം.സി.ഐ. അനുശാസിക്കുന്ന പരീക്ഷാഹാള്‍, ഓഡിറ്റോറിയം എന്നിവ താത്ക്കാലിക കെട്ടിടത്തില്‍ സജ്ജമാക്കും. ഇടുക്കി ഡാമിനോട് ചേര്‍ന്നുള്ള കളിസ്ഥലം ഉപയോഗിക്കും.

മെഡിക്കല്‍ കോളേജ് പുനരാരംഭിക്കുന്നതിന് ആവശ്യമായ ജീവനക്കാരുടെ കണക്കുകള്‍ ലഭ്യമാക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. മെഡിക്കല്‍ കോളേജിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്ന ചുമതല കിറ്റ്‌കോയ്ക്ക് നല്‍കുകയും ഈ ഉപകരണങ്ങളുടെ ലിസ്റ്റ് നല്‍കാന്‍ സ്‌പെഷ്യല്‍ ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (2 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (2 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (2 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (2 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (2 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (3 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (3 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (4 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (4 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (6 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (6 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (6 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (6 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (6 hours ago)

Malayali Vartha Recommends