Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ഗവര്‍ണര്‍ ആര്‍എസ്‌എസുകാരനായി പ്രവര്‍ത്തിക്കുന്നു; കര്‍ണാടകയില്‍ നടന്നത് ജനാധിപത്യക്കശാപ്പെന്ന് കോടിയേരി

17 MAY 2018 07:31 PM IST
മലയാളി വാര്‍ത്ത

കര്‍ണാടക ഗവര്‍ണര്‍ ആര്‍എസ്‌എസുകാരനായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഏറ്റവും വലിയ ജനാധിപത്യക്കശാപ്പാണ് കര്‍ണാടകത്തില്‍ നടന്നത്. ആര്‍എസ്‌എസിന്റെ രാഷ്ട്രീയം തന്നെ കശാപ്പാണ്.

മനുഷ്യക്കശാപ്പില്‍നിന്നാണ് അവര്‍ തുടങ്ങിയതെങ്കില്‍ ഇപ്പോഴത് ജനാധിപത്യക്കശാപ്പിലെത്തിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നായനാര്‍ അക്കാദമി ഉദ്ഘാടനപരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ കര്‍ണാടക സംഭവവികാസങ്ങളോടു പ്രകികരിക്കുകയായിരുന്നു കോടിയേരി.

സാധാരണഗതിയില്‍ നിയമസഭയില്‍ ഭൂരിപക്ഷമുള്ള കക്ഷിയോ കക്ഷികളോ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചാല്‍ അവര്‍ക്കാണ് മന്ത്രിസഭ രൂപീകരിക്കാന്‍ ആദ്യ അവസരം കൊടുക്കേണ്ടത്.

നേരത്തെ ഗോവയിലും മണിപ്പൂരിലും മേഘാലയയിലും അവിടത്തെ നിയമസഭകളില്‍ ഏറ്റവും കൂടുതല്‍ അംഗബലമുണ്ടായിരുന്ന കോണ്‍ഗ്രസിനെ മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണര്‍മാര്‍ ക്ഷണിച്ചില്ല. അവിടെയൊക്കെ പറഞ്ഞ ന്യായം മറ്റു കക്ഷികള്‍ യോജിച്ചപ്പോള്‍ അവര്‍ക്കാണ് ഭൂരിപക്ഷമെന്നാണ്. മേഘാലയയില്‍ രണ്ടു ബിജെപിക്കാര്‍ മാത്രമേ ജയിച്ചുള്ളൂ.

എന്നിട്ടും മറ്റുള്ളവരെയെല്ലാംചേര്‍ത്ത് മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണര്‍ അനുവദിച്ചു. അതില്‍നിന്നെല്ലാം വ്യത്യസ്തമായ നിലപാട് കര്‍ണാടകത്തില്‍ സ്വീകരിച്ചത് അവിടെ കോണ്‍ഗസും ജനതാദള്‍ എസ്സും േചര്‍ന്നപ്പോള്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നതുകൊണ്ടാണ്. അവര്‍ക്ക് 115 സീറ്റുണ്ട്. ഇപ്പുറത്ത് ബിജെപിക്ക് 104 മാത്രം.

ഈ സാഹചര്യത്തില്‍ ഒരുകാരണവശാലും ബിജെപി നേതാവിനെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കാന്‍ പാടില്ല. കുതിരക്കച്ചവടം നടത്തിയും എംഎല്‍എമാരെ ചാക്കിട്ടുപിടിച്ചും നിങ്ങള്‍ ഭൂപരിപക്ഷം ഉണ്ടാക്കിക്കൊള്ളൂ എന്ന നിര്‍ദ്ദേശമാണ് ഗവര്‍ണര്‍ നല്‍കിയിട്ടുള്ളത്. അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണിത്. നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യത്തെ അപഹസിക്കലാണ്.

പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയത്തിന് നോട്ടീസ് കൊടുത്തിട്ടും ചര്‍ച്ച അനുവദിക്കാത്ത സ്ഥിതിയാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സാഹചര്യം. ഇങ്ങനെ രാജ്യത്തെ എല്ലാ ജനാധിപത്യസംവിധാനങ്ങളെയും തകര്‍ക്കുകയാണ് ബിജെപി സര്‍ക്കാര്‍.

ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കര്‍ണാടകത്തില്‍ കണ്ടത്. ഇതിനെതിരെ ശക്തമായ ബഹുജനരോഷം ഉയര്‍ത്തിക്കൊണ്ടുവരണം. ജനാധിപത്യ സംരക്ഷണത്തിനായുള്ള ബഹുജനപ്രസ്ഥാനം വളര്‍ത്തിക്കൊണ്ടുവരണം.

ഗവര്‍ണര്‍ പദവിയുടെ അന്തസ് കളഞ്ഞുകളിച്ച്‌ അവരെ രാഷ്ട്രീയ ആവശ്യത്തിനായി ദുരുപയോഗിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും പറയുന്നത് അതേപടി ഏറ്റുപാടുന്ന കൂട്ടിലടച്ച തത്തകളായി ഗവര്‍ണര്‍മാര്‍ മാറിയെന്നും കോടിയേരി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (2 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (2 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (2 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (2 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (2 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (3 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (3 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (4 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (4 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (6 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (6 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (6 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (6 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (6 hours ago)

Malayali Vartha Recommends