നിരവധി റേഡിയോ നാടകങ്ങളിലൂടെയും റേഡിയോ പ്രോഗ്രാമുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ ആകാശവാണിയിലെ ആദ്യകാല അനൗണ്‍സര്‍ ടി.പി. രാധാമണി അന്തരിച്ചു

നിരവധി റേഡിയോ നാടകങ്ങളിലൂടെയും റേഡിയോ പ്രോഗ്രാമുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയാണ് രാധാമണി. സാമൂഹിക നാടകങ്ങള്‍, പുരാണ നാടകങ്ങള്‍ തുടങ്ങി നിരവധി നാടകങ്ങളില്‍ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെ അവര്‍ അവതരിപ്പിച്ചു. ജരാസന്ധന്റെ പുത്രി, എസ് രമേശന്‍ നായര്‍ എഴുതിയ ചിലപ്പതികാരം, കുന്തി, ഗാന്ധാരി, ഝാന്‍സി റാണി, ഉമയമ്മ റാണി തുടങ്ങിയവ രാധാമണി അഭിനയിച്ച പ്രശസ്തമായ റേഡിയോ നാടകങ്ങളാണ്.
43 വര്‍ഷം ആകാശവാണിയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് വിരമിച്ചത്. വിരമിച്ചശേഷവും വിവിധ പരിപാടികളുമായി ആകാശവാണിയില്‍ സജീവമായിരുന്നു. അറുപതോളം ചിത്രങ്ങളില്‍ നിരവധി കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. ദേവി കന്യാകുമാരിയില്‍ ദേവിയായി അഭിനയിച്ച വിനോദിനിക്ക് ശബ്ദം നല്‍കി.
രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു. 1975 ല്‍ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചു.പൂജപ്പുര ചെങ്കള്ളൂര്‍ കെലാസ് നഗറിലായിരുന്നു താമസം. റേഡിയോ ആര്‍ട്ടിസ്റ്റായിരുന്ന പി. ഗംഗാധരന്‍ നായരാണ് ഭര്‍ത്താവ്. മക്കള്‍: ആര്‍. ചന്ദ്രമോഹന്‍, ജിആര്‍. ശ്രീകല, ജി.ആര്‍. കണ്ണന്‍, ജി.ആര്‍. നന്ദകുമാര്‍. മരുമക്കള്‍: അമ്പിളി, പരേതനായ പ്രദീപ്കുമാര്‍, ഹേമലത (ദൂരദര്‍ശന്‍ ന്യൂസ് റീഡര്‍), ലൗലിക്കുട്ടി പോള്‍ (പഞ്ചാബ് നാഷണല്‍ ബാങ്ക്).
https://www.facebook.com/Malayalivartha