സ്വന്തം എംഎല്‍എമാരെ വിശ്വസിക്കാന്‍ പ്രയാസം... കോണ്‍ഗ്രസിനും ജനതാദളിനും ബിജെപിയെക്കാള്‍ പേടി സ്വന്തം എംഎല്‍എമാരെ; എ.ല്‍.എ. മാരെ എത്ര ഒളിവില്‍ പാര്‍പ്പിച്ചാലും അവര്‍ മറുകണ്ടം ചാടുമെന്ന് റിപ്പോര്‍ട്ട്; മന്ത്രി സ്ഥാനം വാഗ്ദാനം കിട്ടാത്ത എംഎല്‍എമാര്‍ അസ്വസ്ഥര്‍

കര്‍ണാടകയിലെ രാഷ്ട്രീയ നീക്കങ്ങള്‍ അവസാനിക്കുന്നില്ല. കോണ്‍ഗ്രസ് ജെഡിഎസ്, എംഎല്‍എമാരെ കൊച്ചിയില്‍ മാറ്റാനുള്ള നീക്കം താത്ക്കാലികമായി ഉപേക്ഷിച്ചു. അവരെ ഹൈദരബാദില്‍ എത്തിച്ചു. കോണ്‍ഗ്രസിനും ജനതാദളിനും ബിജെപിയെക്കാള്‍ പേടി സ്വന്തം എംഎല്‍എമാരെയാണ്. എ.ല്‍.എ. മാരെ എത്ര ഒളിവില്‍ പാര്‍പ്പിച്ചാലും അവര്‍ മറുകണ്ടം ചാടുമെന്നാണ് റിപ്പോര്‍ട്ട്. മന്ത്രി സ്ഥാനം വാഗ്ദാനം കിട്ടാത്ത എംഎല്‍എമാര്‍ അസ്വസ്ഥരാണ്. അവരെ എങ്ങനെ നിര്‍ത്തുമെന്നാണ് പേടി.
ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ ബെംഗളൂരുവിട്ടത്. നേരത്തെ എംഎല്‍ എമാരെ വാളയാര്‍ അതിര്‍ത്തി വഴി കൊച്ചിയിലേക്ക് മാറ്റുമെന്ന് സൂചനയുണ്ടായിരുന്നു.
കര്‍ണാടകയില്‍ എം എല്‍ എമാരെ താമസിപ്പിച്ച റിസോര്‍ട്ടിനുള്ള സുരക്ഷ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് എം എല്‍ എമാരെ ബാംഗ്ലൂരുവില്‍ നിന്നും മാറ്റിയത്. 36 ജെഡി എസ് എം എല്‍ എമാരാണ് ഹൈദരാബാദില്‍ എത്തിയത്.
ബിജെപി മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് ഇന്ന് നിര്‍ണായക ദിനമാണ്.കര്‍ണാടക വിഷയത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍ ഇന്നുണ്ടാകും.സര്‍ക്കാറുണ്ടാക്കാന്‍ യെദ്യൂരപ്പയെക്ഷണിച്ച നടപടി ശരിയാണോയെന്ന് കോടതി പരിശോധിക്കും.
യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന. അതിനിടെ മല്ലിഗാര്‍ജുന്‍ ഖാര്‍ഗെയുടെയും ഗുലാം നബി ആസാദിന്റംയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഇന്ന് കര്‍ണാടക രാജ്ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha