Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ഞാന്‍ ഒരുതരം ശബ്ദം കേള്‍ക്കുന്നുണ്ട്"... ജയയുടെ മരണത്തിനുപിന്നിലെ ദുരൂഹതകളെക്കുറിച്ചുള്ള അന്വേഷണം; ജയലളിതയുടെ ആശുപത്രിസംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ട് ജസ്റ്റിസ് ആറുമുഖസ്വാമി കമ്മിഷൻ

27 MAY 2018 09:12 AM IST
മലയാളി വാര്‍ത്ത

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണത്തിനു മുന്‍പുള്ള ശബ്ദരേഖകള്‍ പുറത്ത്. ജയലളിതയുടെ മരണം സംബന്ധിച്ച്‌ അന്വേഷണം നടത്തുന്ന ഏകാംഗ കമ്മീഷന്‍ ജസ്റ്റിസ് അറുമുഖസ്വാമിയാണ് ശബ്ദരേഖകള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയത്.

ജയലളിതയുടെ കൂട്ടുകാരി ശശികലയുടെ ബന്ധുവായ ഡോ. പി. ശിവകുമാറാണ് ഈ ശബ്ദരേഖ കമ്മിഷനു സമര്‍പ്പിച്ചത്. ജയലളിത ഡോ. ശിവകുമാറിനോടും അപ്പോളോ ആശുപത്രിയിലെ വനിതാ ഡോക്ടറോടും നടത്തുന്ന സംഭാഷണമാണ് ശബ്ദരേഖയിലുള്ളത്. സ്വന്തം കൈപ്പടയില്‍ ജയലളിത എഴുതിയതെന്നുപറയപ്പെടുന്ന, ഭക്ഷണക്രമനിര്‍ദേശമടങ്ങിയ കുറിപ്പുകളും പുറത്തുവിട്ടിട്ടുണ്ട്. 52 സെക്കന്‍ഡു നീളുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ശ്വസനസംബന്ധമായി അനുഭവപ്പെടുന്ന ബുദ്ധിമുട്ടിനെക്കുറിച്ചുപറയുന്നതും സംഭാഷണം റെക്കോഡ് ചെയ്യുന്നതിനെക്കുറിച്ചു ചോദിക്കുന്നതും ഇതിലുണ്ട്.

രക്തസമ്മര്‍ദനിലയെക്കുറിച്ചു ജയ ആരായുന്നതും അതിനുള്ള ഡോക്ടറുടെ മറുപടിയും റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. 2016 സെപ്റ്റംബര്‍ 27-ന് റെക്കോഡ് ചെയ്ത ശബ്ദരേഖയാണിതെന്ന് ശശികലയുടെ അഭിഭാഷകന്‍ രാജസെന്തൂര്‍പാണ്ഡ്യന്‍ അറിയിച്ചു. സംസാരിക്കുമ്ബോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സിക്കുന്ന ഡോ. നരസിംഹന് വ്യക്തമാക്കിക്കൊടുക്കുന്നതിനുവേണ്ടിയാണ് സംഭാഷണം റെക്കോഡ് ചെയ്യാന്‍ ജയ നിര്‍ദേശിച്ചതെന്നും പാണ്ഡ്യന്‍ പറഞ്ഞു.

2016 ഓഗസ്റ്റ് രണ്ട് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന കുറിപ്പില്‍, പുലര്‍ച്ചെ അഞ്ചുമുതല്‍ വൈകീട്ട് 7.15 വരെ കഴിക്കാനുള്ള ഭക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡോക്ടര്‍മാരെ കാണിക്കുന്നതിനായി ജയതന്നെയാണ് ഈ കുറിപ്പുകള്‍ എഴുതിയതെന്നാണ് ശശികലയുടെ അഭിഭാഷകന്‍ പറയുന്നത്.

ശബ്ദരേഖയിലെ സംഭാഷണത്തില്‍നിന്ന്;

ജയലളിത: (ചുമയ്ക്കുന്നു) ''ഭയങ്കരമായ ശ്വാസതടസ്സം. സിനിമാ തിയേറ്ററിനുള്ളിലെ ആദ്യവരിയില്‍ ഇരിക്കുന്ന ആരാധാകന്‍ വിസില്‍ അടിയ്ക്കുന്നപോലെ.''

ജയലളിത: ''രക്തസമ്മര്‍ദനില എത്രയാണ്?''

വനിതാ ഡോക്ടര്‍: ''140''

ജയലളിത : ''140-ഉം...?''

വനിതാ ഡോക്ടര്‍: ''140-ഉം 80-ഉം''

ജയലളിത: ''ഇത് കുഴപ്പമില്ല; സാധാരണനിലയാണ്''

ജയലളിത: ''റെക്കോഡ് ചെയ്തത് കേള്‍ക്കുന്നുണ്ടോ?''

ഡോ. ശിവകുമാര്‍: ''ശരിക്കും ഇല്ല? വി.എല്‍.സി. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയാണ്''

ജയലളിത: ''ചെയ്യാന്‍ പറ്റില്ലെങ്കില്‍ വിട്ടുകളയൂ. ഇതുകൊണ്ടാണ് നേരത്തേ വിളിച്ചത്. അപ്പോഴേ ഞാന്‍ പറഞ്ഞതല്ലേ, നടക്കില്ലെന്ന്. ഒന്നു പറയും, മറ്റൊന്നു ചെയ്യും.''

ഡോ. ശിവകുമാര്‍: ''ശരി, ശരി...''

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (59 minutes ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (1 hour ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (1 hour ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (1 hour ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (2 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (2 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (2 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (3 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (3 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (3 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends