Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

മലേഷ്യയിൽ പോയില്ല...ദുബായിൽ പോയില്ല; പിന്നെവിടെയാ പോയത് ? 40 ദിവസത്തെ സഞ്ചാരം

27 MAY 2018 09:30 AM IST
മലയാളി വാര്‍ത്ത

പേരാമ്ബ്രയിലെ നിപ വൈറസിന്റെ ഉറവിടം സംബന്ധിച്ച്‌ അവ്യക്തത തുടരവേ, ആദ്യം രോഗബാധിതനായ സാബിത്തിന്റെ 40 ദിവസത്തെ സഞ്ചാരപഥം പോലീസ് വിശകലനം ചെയ്യുന്നു. ഇതിനായി കോഴിക്കോട് റൂറല്‍ എസ്.പി. ജി. ജയദേവിന്റെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തനം തുടങ്ങി.

സാബിത്തിന്റെ 40 ദിവസത്തെ മൊബൈല്‍ഫോണ്‍ വിളികളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. എവിടെയെല്ലാം പോയി, ആരുമായൊക്കെ ബന്ധപ്പെട്ടു തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഫോണ്‍വിളികളുടെ വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്നും കിട്ടുന്ന വിവരങ്ങള്‍ ആരോഗ്യവകുപ്പിന് കൈമാറുമെന്നും റൂറല്‍ എസ്.പി പറഞ്ഞു.

സാബിത്ത് മലേഷ്യയില്‍ പോയിരുന്നുവെന്നും ഇവിടെനിന്നാണ് വൈറസ് ബാധിച്ചതെന്നുമുള്ള പ്രചാരണങ്ങള്‍ കഴിഞ്ഞ ദിവസമുണ്ടായിരുന്നു. എന്നാല്‍, സാബിത്തിന്റെയും സാലിഹിന്റെയും പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ഇത് തെറ്റാണെന്ന് തെളിഞ്ഞു. ബന്ധുക്കളും ഇക്കാര്യം തള്ളി.

2017 ഫെബ്രുവരിയില്‍ രണ്ടുപേരും ദുബായില്‍ പോയവിവരം പാസ്‌പോര്‍ട്ടിലുണ്ട്. ജോലി ആവശ്യാര്‍ഥം സാബിത്ത് സഹോദരന്‍ സാലിഹിനൊപ്പമാണ് ദുബായിലേക്കു പോയത്. തിരിച്ചുവന്നത് ഒക്ടോബറിലും. ഇതിനുശേഷം സാബിത്ത് വിദേശത്ത് പോയതിന് തെളിവില്ല.

പിന്നീട് നാട്ടില്‍ പ്ലംബിങ്, വയറിങ് ജോലി ചെയ്യുകയായിരുന്നു. വിദേശയാത്ര സംബന്ധിച്ച വ്യക്തതയ്ക്കായി പോലീസ് റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസുമായും ഫോറിനര്‍ റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസുമായും (എഫ്.ആര്‍.ആര്‍.ഒ.) ബന്ധപ്പെട്ടിട്ടുണ്ട്. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ബന്ധുക്കള്‍ പോലീസിന് കൈമാറി.

പേരാമ്ബ്രയില്‍ നിപ വൈറസ് ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ ആരോഗ്യവകുപ്പിനെ സഹായിക്കാന്‍ റൂറല്‍ എസ്.പി.യുടെ നിര്‍ദേശപ്രകാരം സെല്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പോലീസിന് കിട്ടുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ ആരോഗ്യവകുപ്പിന് കൈമാറുകയും ചെയ്തു. കഴിഞ്ഞദിവസം കോഴിക്കോട് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് സാബിത്തിന്റെ സമീപകാല സഞ്ചാരപഥം മനസ്സിലാക്കാനുള്ള ദൗത്യം എസ്.പി.യെ ഏല്‍പ്പിച്ചത്.

തുടര്‍ന്ന് നേരത്തേ ഉണ്ടാക്കിയ സെല്‍ വിപുലമാക്കി. എസ്.പി.യുടെ മേല്‍നോട്ടത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. ശ്രീനിവാസനാണ് സെല്ലിന്റെ ചുമതല. സൈബര്‍സെല്‍, ഡി.സി.ആര്‍.ബി. ഉദ്യോഗസ്ഥരുമുണ്ട്.

മേയ് അഞ്ചിനാണ് സാബിത്ത് പനി ബാധിച്ച്‌ മരിക്കുന്നത്. ഇതിന്റെ 15 ദിവസം മുന്‍പെങ്കിലും വൈറസ് സാബിത്തിന്റെ ശരീരത്തില്‍ കടന്നിരിക്കാമെന്നാണ് നിഗമനം. ഉറവിടം കിണറ്റില്‍ കണ്ട വവ്വാലല്ല എന്ന സംശയം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് സാബിത്തിന്റെ രോഗത്തിനു മുന്‍പുള്ള ജീവിതം പോലീസ് പരിശോധിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (1 hour ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (2 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (3 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (3 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (3 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (3 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (3 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (4 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (4 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (5 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (5 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (5 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (6 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (6 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (6 hours ago)

Malayali Vartha Recommends