Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

കളിയാക്കപ്പെട്ടവരും അവഗണിക്കപ്പെട്ടവരും ജീവിതത്തില്‍ വിജയിച്ചിട്ടേയുള്ളു; രാജഗോപാലിന് പോലും നല്‍കാത്ത ഗവര്‍ണര്‍ സ്ഥാനമാണ് കുമ്മനം രാജശേഖരന് ലഭിച്ചത്; കഴിവിന്റെ അംഗീകാരമായി ലഭിച്ചതെന്ന് അംഗീകരിക്കാന്‍ ബിജെപിക്കാര്‍ക്കും മടി; ട്രോളുകളെ നിറ പുഞ്ചിരിയുമായി നേരിട്ട കുമ്മനത്തെ മനസിലാക്കിയത് മോഡി 

27 MAY 2018 09:54 AM IST
മലയാളി വാര്‍ത്ത

കളിയാക്കപ്പെട്ടവരും അവഗണിക്കപ്പെട്ടവരും ജീവിതത്തില്‍ വിജയിച്ചിട്ടേയുള്ളുവെന്ന് സംഗീത സംവിധായകനും ഗായകനുമായ രാഹുല്‍ രാജിന്റെ വാക്കുകള്‍ കുമ്മനത്തെ സംബന്ധിച്ച് നൂറ് ശതമാനം ശരിയാണ്. നിനച്ചിരിക്കാതെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി തെരഞ്ഞെടുത്ത സാഹചര്യത്തില്‍ പലരും പല അഭിപ്രായങ്ങളുമായി രംഗത്തെത്തി. ഇതിനിടെയാണ് രാഹുല്‍ രാജ് ഇങ്ങനെയൊരു അഭിപ്രായ പ്രകടനം നടത്തിയത്. ഒരുപാട് കളിയാക്കലുകള്‍ സഹിച്ചവരും അവഗണന നേരിട്ടവരും ജീവിതത്തില്‍ വലിയ വിജയങ്ങള്‍ നേടിയിട്ടുണ്ട്. അതാണ് പ്രപഞ്ച സത്യം. 

ട്രോളുകളിലെ സജീവ സാന്നിധ്യമായ കുമ്മനത്തിന് ഗവര്‍ണര്‍ സ്ഥാനം കൂടി ലഭിച്ചതോടെ ട്രോളര്‍മാര്‍ ഞെട്ടിപ്പോയി. തുടര്‍ന്ന് കുമ്മനത്തെ കളിയാക്കിയും ട്രോള്‍ വന്നു. ഇതിനെല്ലാമിടയിലാണ് കുമ്മനത്തെ അഭിനന്ദിച്ച് രാഹുല്‍ രാജ് രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. രാഹുല്‍ പറഞ്ഞത് നൂറ് ശതമാനം സത്യമാണെന്നും സമൂഹത്തിന്റെ അവഗണനകളും അനാവശ്യ പരിഹാസങ്ങളും ഏറ്റുവാങ്ങിയിട്ടുള്ളവര്‍ക്ക് ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കുക തന്നെ ചെയ്യുമെന്നും ആളുകള്‍ പ്രതികരിച്ചു.

അതിനിടെ വാര്‍ത്തയുടെ സബ്‌ടൈറ്റിലിനിടെ കുമ്മനം ഗവര്‍ണര്‍ (ട്രോളല്ല) എന്ന് കാണിച്ച മനോരമ ന്യൂസ് വെട്ടിലായി. മനോരമയ്‌ക്കെതിരെ ജനങ്ങള്‍ ഒന്നടങ്കം തിരിഞ്ഞതോടെ മനോരമ കുമ്മനത്തെ വാഴ്ത്തി രംഗത്തെത്തി.

മനോരമയുടെ ഖേദപ്രകടനം ഇങ്ങനെ

മിസോറം ഗവര്‍ണറായി കുമ്മനം രാജശേഖരനെ നിയമിച്ചു എന്ന വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് മനോരമ ന്യൂസാണ്. മറ്റൊരു വിഷയം ചര്‍ച്ച ചെയ്യുകയായിരുന്നിട്ടു കൂടി കൗണ്ടര്‍ പോയന്റില്‍ റിപ്പോര്‍ട്ടറെ അപ്പോള്‍ത്തന്നെ തല്‍സമയം ഫോണില്‍ കൊണ്ടുവന്നു വിവരങ്ങള്‍ പ്രേക്ഷകരെ അറിയിച്ചു. പത്തു മണിവാര്‍ത്തയില്‍ ആദ്യതലക്കെട്ട് തന്നെ നല്‍കി. പിന്നാലെ വിശദമായ റിപ്പോര്‍ട്ടും. ബി ജെ പിക്കും അതിന്റെ നേതാക്കള്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്ന നേട്ടം എന്നു തന്നെ ആയിരുന്നു വാര്‍ത്തയുടെ ഫോക്കസ്. കുമ്മനം രാജശേഖരനും തന്റെ പുതിയ പദവിയെക്കുറിച്ച് തല്‍സമയം പ്രതികരിച്ചു.

പലതവണ തന്നെ കേന്ദ്രമന്ത്രിയാക്കി വാര്‍ത്തകള്‍ വന്നിട്ടുണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ സരസമായ പ്രതികരണം. പുതിയ നിയമനവാര്‍ത്തയും തമാശയെന്ന വിധത്തില്‍ ആ സമയത്ത് സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം തുടങ്ങുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദൃശ്യത്തിന്റെ അടിക്കുറിപ്പില്‍ 'ട്രോളല്ല' എന്നു ചേര്‍ത്തത്. ട്രോളുകളിലൂടെ കുമ്മനത്തെ നിരന്തരം ആക്രമിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അക്കാര്യത്തില്‍ അദ്ദേഹത്തിനുള്ള വേദന പങ്കിടുന്നതിന് മാത്രമായി ഒരു അരമണിക്കൂര്‍ പരിപാടി സംപ്രേഷണം ചെയ്ത ചാനലാണ് മനോരമ ന്യൂസ്. ട്രോളുകളെ ഗൗരവത്തില്‍ എടുക്കില്ലെന്നും തമാശയായി മാത്രം കണ്ടാല്‍ മതിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 

അടിക്കുറിപ്പ് മാത്രം എടുത്ത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നത് നിര്‍ഭാഗ്യകരമാണ്. 

ഇതിനെക്കുറിച്ച് മനോരമ ന്യൂസ് നല്‍കിയ വാര്‍ത്തകള്‍ ഇതായിരുന്നു: 

തലക്കെട്ട്: 

കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍, ഗവര്‍ണര്‍ പദവിയില്‍ എത്തുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ ബി ജെ പി നേതാവ്‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (10 minutes ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (26 minutes ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (37 minutes ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (51 minutes ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (1 hour ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (1 hour ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (1 hour ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (3 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (4 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (4 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (5 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends