Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

എല്ലാം പരമ രഹസ്യം... കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറാക്കി മോഡി ഞെട്ടിച്ചതിന് പിന്നാലെ ഉമ്മന്‍ ചാണ്ടിയെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കി രാഹുല്‍ ഗാന്ധി

27 MAY 2018 12:46 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ ഒരു നേതാവുമറിയാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറാക്കി മോഡി നിയമിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയും കേരളത്തെ ഞെട്ടിച്ചു. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടിയെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായി രാഹുല്‍ ഗാന്ധി നിയമിച്ചു. അങ്ങനെ കുമ്മനവും ഉമ്മന്‍ ചാണ്ടിയും കേരളം വിടുകയാണ്. ഇതോടെ കേരളത്തിലെ കോണ്‍ഗ്രസ് പ്രസിഡന്റിനെ നിര്‍ണയിക്കുന്നതില്‍ ഉമ്മന്‍ ചാണ്ടി തുറുപ്പ് ചീട്ടാകും.

എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗിന് പകരമാണ് ഉമ്മന്‍ ചാണ്ടിയുടെ നിയമനം. ഉമ്മന്‍ ചാണ്ടിക്ക് ആന്ധ്രാപ്രദേശിന്റെ ചുമതലയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്നത്.

എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെഹ്‌ലോട്ടാണ് ഉമ്മന്‍ ചാണ്ടിയെ നിയമിച്ചകാര്യം അറിയിച്ചത്. ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായി നിയമിച്ചേക്കുമെന്നും ഇതിന് മുന്നോടിയായാണ് എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചതെന്നുമാണ് ദില്ലിയില്‍ നിന്നുള്ള വാര്‍ത്തകള്‍. ജനറല്‍ സെക്രട്ടറിയായതോടെ വര്‍ക്കിംഗ് കമ്മിറ്റിയുടെ ഭാഗമാകുമെങ്കിലും വര്‍ക്കിംഗ് കമ്മിറ്റിയിലെ സ്ഥിരാംഗമായി ഉമ്മന്‍ ചാണ്ടിയെ നിയമിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനമെന്നാണ് വിവരം. കേരളത്തില്‍ നിന്ന് ഇപ്പോള്‍ എകെ ആന്റണി മാത്രമാണ് വര്‍ക്കിംഗ് കമ്മിറ്റിയിലുള്ളത്.

രണ്ടു തവണ കേരള മുഖ്യമന്ത്രിയും ഒരു തവണ കേരള പ്രതിപക്ഷനേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടി പക്ഷെ, കഴിഞ്ഞ തവണത്തെ നിയമസഭയിലെ തോല്‍വിയെ തുടര്‍ന്ന് പ്രതിപക്ഷ നേതാവിന്റെ ചുമതല ഏറ്റെടുക്കാതെ ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായത്.

ഇതിന് പിന്നാലെ ഉമ്മന്‍ ചാണ്ടിയെ ദേശീയതലത്തില്‍ പ്രവര്‍ത്തനത്തിന് നിയമിക്കുമെന്ന് പലതവണ പറഞ്ഞുകേട്ടിരുന്നുവെങ്കിലും കേരളത്തില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനകേന്ദ്രം. അടുത്തിടെ നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഉമ്മന്‍ ചാണ്ടിയും സജീവമായിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിയെ ദേശീയനേതൃത്വത്തിലേക്ക് നിയമിച്ചുകൊണ്ടുള്ള ഹൈക്കമാന്‍ഡിന്റെ തീരുമാനം വന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...  (9 minutes ago)

ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...  (27 minutes ago)

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...  (54 minutes ago)

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (2 hours ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (3 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (4 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (4 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (4 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (4 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (4 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (5 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (5 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (6 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (6 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (6 hours ago)

Malayali Vartha Recommends