കുമ്മനത്തിനും ആര്‍ എസ് എസിനും അതൃപ്തി... മിസോറാം ഗവര്‍ണര്‍ പദവി ഏറ്റെടുക്കാന്‍ സാധ്യത കുറവ്; രാഷ്ട്രീയത്തില്‍ നിന്നും വിരമിപ്പിക്കാനുള്ള നീക്കത്തിന് പിന്നില്‍ വെള്ളാപ്പള്ളി നടേശനും വി. മുരളീധരനുമാണെന്ന് റിപ്പോര്‍ട്ട്

കുമ്മനം രാജശേഖരന്‍ മിസ്സോറാം ഗവര്‍ണര്‍ പദവി ഏറ്റെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്.നല്ല രീതിയില്‍ ബിജെപി പ്രസിഡന്റായി പ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്ന കുമ്മനത്തെ മാറ്റിയതില്‍ ആര്‍ എസ് എസിനു കടുത്ത വിയോജിപ്പ് ഉണ്ടായിരിക്കുന്നു. ആര്‍.എസ്.എസ് മായി സഹകരണത്തിലുള്ള വിവിധ ഹിന്ദുത്വ പ്രസ്ഥാനങ്ങളില്‍ സ്വാധീനമുള്ള കുമ്മനത്തിന്റെ രാഷ്ട്രീയ ഭാവി അവസാനിപ്പിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തി ഉണ്ടാവുകയും ചെയ്തിരിക്കുന്നു. അതിനാല്‍ തന്നെ കുമ്മനം പുതിയ സ്ഥാനം ഏറ്റെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കുമ്മനത്തെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാന്‍ പിന്നില്‍ കളിച്ചത് തുഷാര്‍ വെള്ളാപ്പള്ളിയും മുരളീധരനും ആയിരുന്നു .ഇതൊക്ക ഇപ്പോള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ആയിരിക്കയാണ് .
കുമ്മനത്തെ ഗവര്‍ണറാക്കും എന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനിടെയുണ്ടായ നിയമനം സംസ്ഥാനത്തെ ബിജെപി നേതാക്കളേയും പ്രവര്‍ത്തകര്‍ക്കും ഒരേ പോലെ അമ്പരപ്പിച്ചിരുന്നു. പാര്‍ട്ടിയിലെ ഗോരൂപ്പ് പോരും പടലപ്പിണക്കവും വെള്ളാപ്പാള്ളിയുടെ പാര്‍ട്ടിയുടെ ഇടപെടലും ആയിരുന്നു കുമ്മനത്തെ മാറ്റിയിരുന്നതെന്ന് സൂചനയുണ്ടായിരുന്നു .അതാണിപ്പോള്‍ മറനീക്കി പുറത്ത് വന്നിരിക്കുന്നത് .നിലവില്‍ കേരളത്തില്‍ നിന്നും അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായും വി.മുരളീധരന്‍,സുരേഷ് ഗോപി എന്നിവര്‍ രാജ്യസഭാ എംപിമാരായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha























