ചെങ്ങന്നൂർ ഇന്ന് വിധിയെഴുതും; പ്രതീക്ഷയോടെ മുന്നണികൾ; ഫലപ്രഖ്യാപനം 31 ന്

സംസ്‌ഥാനം ഉറ്റുനോക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന്. ശക്‌തമായ ത്രികോണ മത്സരമാണു നടക്കുന്നത്. എം.എല്‍.എ യായിരുന്ന കെ.കെ. രാമചന്ദ്രന്‍ നായര്‍(സി.പി.എം.) അന്തരിച്ചതിനെ തുടര്‍ന്നാണു തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
എല്‍ ഡി എഫിന് വേണ്ടി സജി ചെറിയാനും യു ഡി എഫിന് വേണ്ടി ഡി വിജയകുമാറും എന്‍ ഡി എയ്ക്ക് വേണ്ടി പി എസ് ശ്രീധരന്‍ പിള്ളയുമാണ് മത്സരിക്കുന്നത്. ശക്തമായ ത്രികോണ മത്സരമാണ് ചെങ്ങന്നൂരില്‍ പ്രതീക്ഷിക്കുന്നത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ‌് പോളിംഗ‌്. എല്ലാ പോളിങ് ബൂത്തിലും രണ്ടുവീതം വോട്ടിങ് യന്ത്രങ്ങള്‍ ഉണ്ടാകും.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്‌ഥാനാര്‍ഥിയായിരുന്ന കെ.കെ. രാമചന്ദ്രന്‍ നായര്‍ക്ക് 52,880 വോട്ടും യു.ഡി.എഫിലെ പി.സി. വിഷ്‌ണുനാഥിന് 44,897 വോട്ടും എന്‍.ഡി.എയിലെ പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് 42,682 വോട്ടുമാണു ലഭിച്ചത്. സ്വതന്ത്രയായി മത്സരിച്ച മുന്‍ എം.എല്‍.എ. ശോഭനാ ജോര്‍ജ് 3,966 വോട്ട് സ്വന്തമാക്കി. നഗരസഭയും 10 ഗ്രാമപഞ്ചായത്തുകളും ചേര്‍ന്നതാണു മണ്ഡലം.
https://www.facebook.com/Malayalivartha
























