സംസ്ഥാനത്ത് അതി ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരളം, ലക്ഷദ്വീപ്, കര്‍ണാടകം തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശുകയും, ശക്തമായ മഴയും ഉണ്ടാകും. കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ചിലസ്ഥലങ്ങളില്‍ ഒരുദിവസത്തിനകം 12 മുതല്‍ 20 സെന്റിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മേയ് 29 മുതല്‍ 31 വരെ ശക്തമായ മഴയുണ്ടാവും. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കൂടുതല്‍ മുന്നേറിയിട്ടുണ്ട്. കന്യാകുമാരിയുടെ ചില ഭാഗങ്ങളില്‍വരെ ഇത് എത്തിയിട്ടുണ്ട്. അടുത്ത 48 മണിക്കൂറില്‍ കൂടുതല്‍ മുന്നേറി കേരളാതീരത്ത് എത്താനുള്ള സാധ്യതയുണ്ട്. 29-ന് കാലവര്‍ഷം കേരളതീരത്ത് എത്തുമെന്നാണ് നേരത്തേ പ്രവചിച്ചിരുന്നത്. ഇത് രണ്ടുദിവസം നേരത്തെയോ വൈകിയോ ആവാം എന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha
























