മകനെ അന്വേഷിച്ചെത്തിയവര്‍ അച്ഛനെ കൊന്നു...

തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ ബൈക്കുകളിലെത്തിയ അക്രമിസംഘം ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ഇരിങ്ങാലക്കുട കനാല്‍ ബേസിന് സമീപം താമസിക്കുന്ന എന്‍ വിജയനാണ് മരിച്ചത്.
ഇയാളുടെ മകനെ അന്വേഷിച്ചെത്തിയ അക്രമിസംഘമാണ് കൊല നടത്തിയത്. എന്നാല്‍ മകനെ കാണാത്തതില്‍ രോഷം തീര്‍ക്കാന്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് ബൈക്കുകളിലെത്തിയ സംഘമാണ് കൃത്യം നടത്തിയത്.
https://www.facebook.com/Malayalivartha
























