പരസ്യംകൊടുത്തപ്പോൾ ആരുമുണ്ടാവില്ല എന്ന് കരുതി... മംഗല്യത്തിനായി തയ്യാറെടുത്ത് നിന്നത് ഇരുപതോളം വധുക്കൾ... സംഘാടകരെ പോലും ഞെട്ടിച്ചുകൊണ്ട് നാനാഭാഗത്ത് നിന്നും ഒഴുകി എത്തിയത് 800 ഓളം യുവാക്കള്‍; വധുക്കള്‍ ഇല്ലാതെ വന്നപ്പോൾ നട്ടം തിരിഞ്ഞ് പോലീസ് എമാന്മാർ... അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചു പയ്യന്നൂർ

മിശ്രഭോജനത്തിന്റെ 101-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പയ്യന്നൂരില്‍ കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചതാണ് ജാതി-മതരഹിത സ്ത്രീധനരഹിത വൈവാഹികം. സമൂഹമിശ്രവിവാഹമെന്ന പേരില്‍ സോഷ്യല്‍ മീഡിയയിലെ പരസ്യം പ്രചരിച്ചതിനു പിന്നാലെ വിവാഹവേദിയിലേക്കെത്തിയ യുവാക്കള്‍ നേരിടേണ്ടി വന്നത് നിരാശ. എണ്ണൂറിലേറെ യുവാക്കളുടെ നീണ്ടനിര ഉണ്ടായപ്പോള്‍ യുവതികളുടെ എണ്ണം 20 മാത്രമായിരുന്നു.
പയ്യന്നൂര്‍ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഞായാറാഴ്ച ആയിരുന്നു സംഗമം. പരമാവധി 150 ഓളം പേരെ പ്രതീക്ഷിച്ചിരുന്ന സംഘാടകരെ ഞെട്ടിച്ചുകൊണ്ട് യുവാക്കള്‍ ഒഴുകിയെത്തിയപ്പോള്‍ സംഘാടകരും ഞെട്ടിത്തരിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് 100 രൂപ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യണമായിരുന്നു. സംഗമത്തില്‍ പരസ്പരം ഇഷ്ടപ്പെടുന്നവര്‍ തമ്മിലുള്ള വിവാഹക്കാര്യങ്ങള്‍ അവര്‍ക്കു തീരുഒമാനിക്കാം എന്ന് സംഘാടകര്‍ അറിയിച്ചിരുന്നു.
എന്നാല്‍ വധുക്കള്‍ ഇല്ലാതായതോടെ യുവാക്കള്‍ കുഴയുകയായിരുന്നു. ഇതിനിടെ ഏതാനും ചിലര്‍ സംഘാടകരെ ചോദ്യം ചെയ്യുകയും വാക്കു തര്‍ക്കത്തിനിടയാക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസെത്തിയാണ് തര്‍ക്കം പരിഹരിച്ച് യുവാക്കളെ പറഞ്ഞയച്ചത്. സംഗമത്തില്‍ പങ്കെടുക്കുന്നവരുടെ അപേക്ഷകള്‍ എന്ന വെബ്‌സൈറ്റില്‍ കൊടുത്തു അതില്‍ നിന്ന് പങ്കാളികളെ കണ്ടെത്താവുന്നതാണെന്നും സംഘാടകര്‍ വ്യക്തമാക്കി.
എന്നാല്‍ ജാതിരഹിത മിശ്രവിവാഹവേദി നടത്തിയ വൈവാഹികസംഗമം മനപൂര്‍വം അലങ്കോലപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചതായിട്ടാണ് സംഘാടകര്‍ ആരോപണമുയര്‍ത്തിയത്. മുന്നൂറോളം പേരെ മാത്രമാണ് പ്രതീക്ഷിച്ചത്. രാവിലെ ഒമ്പതിനായിരുന്നു രജിസ്‌ട്രേഷന്‍. എന്നാല്‍, സംഘാടകരുടെ പ്രതീക്ഷ തെറ്റിച്ച് രക്ഷിതാക്കളടക്കം ആയിരത്തിലധികം പേരാണ് എത്തിച്ചേര്‍ന്നത്.
ചില വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അവസരമുണ്ടാകും എന്ന രീതിയില്‍ ചിലര്‍ നടത്തിയ വ്യാജപ്രചാരണമാണ് ഇതിനിടയാക്കിയതെന്നാണ് മിശ്രവിവാഹവേദി സംസ്ഥാന സെക്രട്ടറി ശൂരനാട് ഗോപന്‍ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha
























