Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

കാമുകനൊപ്പം ജീവിക്കാൻ വീട്ടുകാരെ വേണ്ടെന്ന് വച്ചു; കോളേജ് മാനേജ്മെന്റിന്റെ പീഡനം സഹിക്കാനാകാതെ നാട്ടിലെത്തി ഒരുമിച്ച് ജീവിക്കാൻ തുടങ്ങി: കാമുകൻ കഞ്ചാവിന് അടിമയെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ക്രൂര മർദ്ദന മുറകളും... ഒടുവിൽ വീട്ടുകാരോട് മാപ്പ് അപേക്ഷിച്ച് 19കാരി ചെയ്തത്

28 MAY 2018 09:15 AM IST
മലയാളി വാര്‍ത്ത

പത്തൊമ്പതുകാരിയുടെ ആത്മഹത്യയിൽ കാമുകൻ അറസ്റ്റിൽ. കാമുകനൊപ്പം വീട്ടുകാരെ ഉപേക്ഷിച്ചു പോയ നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ മരണത്തെ തുടര്‍ന്നാണ് ഒപ്പം കഴിഞ്ഞിരുന്ന കാമുകനെ പോലിസ് അറസ്റ്റ് ചെയ്തത് . പാരിപ്പള്ളി കോട്ടയ്ക്കേറം ശ്രീവിലാസത്തൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീജയുടെയും രാജീവിന്റെയും മകൾ അനുശ്രീ (19) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കാമുകന്‍ അറസ്റ്റിലായത്.കാമുകനായ ചിറയ്ക്കര ശാസ്ത്രിമുക്ക് വിഷ്ണുഭവനിൽ വിശാഖിന്റെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

കഴിഞ്ഞ മാസം 20 നാണ് അനുശ്രീ കാമുകനൊപ്പം വീടുവിട്ടിറങ്ങിയത്. കാമുകനായ വിശാഖിന്റെ സ്വഭാവ ദൂഷ്യംമൂലം വീട്ടുകാർ ഇരുവരും തമ്മിലുള്ള ബന്ധം എതിർത്തിരുന്നു. അതിനാലാണ് അനുശ്രീ വീട്ടിൽ നിന്നും ഇറങ്ങി പോയത്.തുടർന്ന് ചിറയ്ക്കരയിലെ കാമുകന്റെ വീട്ടിൽ വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിച്ചു വരികയായിരുന്നു.

മൊബൈൽ ടെക്നീഷ്നായ കാമുകൻ വിശാഖ് കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്ന് അനുശ്രീ അറിയാൻ തുടങ്ങിയത് ഒന്നിച്ച് താമസിച്ചു കഴിയുമ്പോഴാണ്. കഞ്ചാവ് ഉപയോഗിച്ച ശേഷം ഇയാൾ പെൺകുട്ടിയെ മാരകമായി ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം രാവിലെ പത്ത്മണിയോടെ കാമുകന്റെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്.

ആത്മഹത്യാക്കുറിപ്പിൽ കാമുകന്റെ പീഡനമാണെന്ന് എഴുതി വച്ചിട്ടുണ്ടായിരുന്നു. കൂടാതെ മാതാപിതാക്കളോട് ക്ഷമിക്കണമെന്നും പറഞ്ഞിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ പാരിപ്പള്ളി പൊലീസ് കാമുകൻ വിശാഖിനെ അറസ്റ്റ് ചെയതു റിമാൻഡ് ചെയ്തു.കഴിഞ്ഞ മാർച്ചിൽ അനുശ്രീ നഴ്സിങ്ങ് പഠിച്ചു കൊണ്ടിരുന്ന കോളേജിലെ ചെയർമാൻ മർദ്ദിച്ചതിനെ തുടർന്ന് നാട്ടിലെത്തിയതായിരുന്നു.

ബംഗളൂരു മൈലപ്പനഹള്ളിയിലെ ഫെയ്ത്ത് ഇൻസ്റ്റിറ്റിയൂഷൻ ഓഫ് നഴ്സിങ് സയൻസസിലെ ബിഎസ്സി രണ്ടാം വർഷം നഴ്സിങ് വിദ്യാർത്ഥിനിയായിരുന്നു അനുശ്രീയുടെ. ഫെയ്ത്ത് കോളേജ് ചെയർമാൻ ഡേവിഡ് സാമുവേൽ ഭാര്യ ബിനി എസ് സാമുവൽ എന്നിവർ ചേർന്ന് ശ്രീജയെ മോഷണക്കുറ്റം ആരോപിച്ച് മർദ്ദിച്ചിരുന്നു. മർദ്ദിച്ച ശേഷം ലാബിൽ പൂട്ടിയിടുകയും ചെയ്തു.

ഒടുവിൽ സഹപാഠികൾ ലാബിൽ നിന്നും അനുശ്രീയെ മോചിപ്പിക്കുകയും വീട്ടുകാരെ അറിയിച്ച് നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു. പിന്നീട് അമ്മ ശ്രീജ കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണർക്ക് പരാതി നൽകുകയായിരുന്നു. അതിന് ശേഷം പഠിക്കാൻ പോകാതെ വീട്ടിൽ തന്നെയായിരുന്നു. സർട്ടിഫിക്കറ്റുകൾ കിട്ടാനായി പൊലീസിലും മറ്റും കേസ് കൊടുത്തിരിക്കുകയായിരുന്നു. അതിനിടയിലാണ് അനുശ്രീ കാമുകനൊപ്പം ഇറങ്ങിപോയത്.

പെൺകുട്ടിയുടെ പിതാവ് ഗൾഫിലാണ്. നോമ്പ് കാലമായതിനാൽ നാട്ടിലെത്താൻ വൈകും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മാർട്ടം നടത്തി മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് കൈമാറും. അമ്മ ശ്രീജ വീട്ടിലെ പ്രാരാബ്ധം മൂലം അടുത്തുള്ള ഹോട്ടലിൽ ജോലിക്ക് പോകുകയാണ്. ഇളയ ഒരു സഹോദരി പ്ലസ്ടു കഴിഞ്ഞ് നിൽപ്പാണ്. മൂത്ത സഹോദരൻ അച്ഛനൊപ്പം ഗൾഫിലേക്ക് പോയത് അടുത്തിടെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (3 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (4 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (4 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends