Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

മറ്റൊരു പ്രണയക്കൊല... പത്തനാപുരത്തുകാരിയുമായി മാന്നാനം സ്വദേശിയായ യുവാവ് പ്രണയത്തിലായത് 3 വര്‍ഷം മുമ്പ്; വിവാഹത്തിന് ഒരു ദിവസം ആയുസ്; മധുവിധു തീരും മുമ്പ് നവ വരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ സഹോദരനെന്ന് നവ വധു; വരന്‍ കൊല്ലപ്പെട്ടെന്നറിഞ്ഞ് എല്ലാം തകര്‍ന്ന് യുവതി

28 MAY 2018 12:45 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ മറ്റൊരു പ്രണയക്കൊല കൂടി. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ഭാര്യയുടെ സഹോദരനും ഗുണ്ടകളും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയ കെവിന്‍ എന്ന യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പുനലൂര്‍ ചാലിയേക്കരയില്‍ നിന്നുമാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. മാന്നാനത്ത് നിന്നും ഭാര്യയുടെ സഹോദരനും സംഘവും കത്തി കാട്ടി ഭീഷണിപ്പെടുത്തി കൊണ്ടു പോയ യുവാവിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. തെന്മലയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ചാലിയക്കരയിലെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കെവിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റേയും മുറിവുകളുടേയും പാടുകള്‍ കണ്ടെത്തി. നാട്ടുകാരാണ് മൃതദേഹം കണ്ട വിവരം പൊലീസിനെ അറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ശനിയാഴ്ച മാന്നാനം പള്ളിത്താഴെയാണ് സംഭവം നടന്നത്. കൊല്ലം തെന്മല ഒറ്റക്കല്‍ സാനുഭവനില്‍ നീനു ചാക്കോ(20)യുമായി മൂന്ന് വര്‍ഷമായി കെവിന്‍ പ്രണയത്തിലായിരുന്നു. മകളുടെ പ്രണയത്തെ എതിര്‍ത്ത വീട്ടുകാര്‍ മറ്റൊരാളുമായി നീനുവിന്റെ വിവാഹം ഉറപ്പിച്ചു. ഇതിനിടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോയി രജിസ്റ്റര്‍ വിവാഹം ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി ഇവരുമായി സംസാരിച്ചിരുന്നു. പൊലീസിന്റെ നിര്‍ദേശപ്രകാരം നീനുവിനെ ഹാജരാക്കിയെങ്കിലും കെവിനൊപ്പം ജീവിക്കാനാണു താല്‍പര്യമെന്ന് അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ പെണ്‍കുട്ടിയെ പൊലീസിന്റെ മുന്നില്‍വച്ചു മര്‍ദ്ദിക്കുകയും ചെയ്തു. എന്നാല്‍ നാട്ടുകാര്‍ ഇടപെട്ടതോടെ അവര്‍ പിന്‍വാങ്ങി.

ഇതിനിടെ, നീനുവിനെ അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്കു കെവിന്‍ രഹസ്യമായി മാറ്റിയിരുന്നു. ഇന്നലെ പുലര്‍ച്ചെ ഷാനുവും സംഘവും വീടാക്രമിച്ച ശേഷം മൂന്ന് വാഹനങ്ങളിലായി കെവിനേയും ബന്ധു മാന്നാനം കളമ്പുകാട്ടുചിറ അനീഷിനെ (30)യും തട്ടിക്കൊണ്ടു പോകുകയായിരുന്നു.

ശനിയാഴ്ച അര്‍ദ്ധരാത്രിയിലാണ് വീടുകയറി വരനെ തട്ടിയെടുത്തുകൊണ്ട് പെണ്‍കുട്ടിയുടെ സഹോദരങ്ങളും സംഘവും നാടുവിട്ടത്. പെണ്‍കുട്ടിയുടെ സഹോദരന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമാണ് കെവിനെ തട്ടിക്കൊണ്ട് പോയതെന്നാണ് വിവരം.

സംഭവം നടന്നിട്ട് ഒരു ദിവസം പിന്നിട്ടെങ്കിലും കെവിനെ ഇതുവരെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന്. മകനെ തേടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി കാത്തിരിക്കുകയായിരുന്നു. കെവിനെ തട്ടിക്കൊണ്ടു പോകുമ്പോള്‍ സംഘം ആ കൂട്ടത്തില്‍ കെവിന്റെ അമ്മാവന്റെ മകനായ അനീഷിനെയും തട്ടിക്കൊണ്ടുപോയി. പുനലൂര്‍ ഭാഗത്തേക്കാണ് ഇവരെ തട്ടിക്കൊണ്ട് പോയതെന്ന് അനീഷ് പൊലീസിന് മൊഴി നല്‍കി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റുമാനൂര്‍ രജിസ്ട്രാര്‍ ഓഫിസില്‍ കെവിനും (23) കൊല്ലം തെന്മല സ്വദേശിയായ നീനുവും വിവാഹിതരായത്. ശനിയാഴ്ച പുലര്‍ച്ച 1.30ഓടെ കെവിന്റെ പിതൃസഹോദരിയുടെ മകന്‍ മാന്നാനം സ്വദേശി അനീഷ് സെബാസ്റ്റ്യന്റെ വീട്ടിലെത്തിയ ഗുണ്ടസംഘം വീട് അടിച്ചുതകര്‍ക്കുകയായിരുന്നു. ഈ സമയം കെവിനും അനീഷും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ അടുക്കള അടിച്ചുതകര്‍ത്ത് അഞ്ചുപേര്‍ വീട്ടില്‍ കയറി, വടിവാളും ഇരുമ്ബ് വടിയും ഉപയോഗിച്ച് ടി.വി, ഫ്രിഡ്ജ് തുടങ്ങിയ സാധനങ്ങള്‍ മുഴുവന്‍ തകര്‍ത്ത ശേഷം ഇരുവരെയും ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് രണ്ടുപേരുടെയും കഴുത്തില്‍ വടിവാള്‍ വെച്ച ശേഷം സംഘം വന്ന മൂന്ന് കാറുകളിലൊന്നില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.

കാറിനുള്ളില്‍ വെച്ച് ഇരുവരെയും മര്‍ദ്ദിച്ച ശേഷം പോകുന്ന വഴിയില്‍ പത്തനാപുരം തെന്മല ഭാഗത്ത് വെച്ച് തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനം വഴിയരികില്‍ നിര്‍ത്തിയിട്ടു. ഇതിനിടയില്‍ കെവിനെ കാണാതായെന്ന് അനീഷ് പറയുന്നു. തുടര്‍ന്ന് അനീഷിനെ ക്വട്ടേഷന്‍ സംഘം തിരിക കൊണ്ടുവിട്ടുവെന്നും പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയതറിഞ്ഞ നീനു ഗാന്ധിനഗര്‍ സ്‌റ്റേഷനിലെത്തി വിവരം പറഞ്ഞതിനെ തുടര്‍ന്ന് എസ്‌ഐ പെണ്‍കുട്ടിയുടെ സഹോദരനോട് ഫോണില്‍ സംസാരിച്ചു. എന്നാല്‍, കെവിന്‍ വണ്ടിയില്‍നിന്ന് ചാടിപ്പോയെന്നാണ് അവര്‍ പറഞ്ഞത്.

ഇവരെ തട്ടിക്കൊണ്ടുപോയത് തന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള ഗുണ്ടസംഘമാണെന്ന് കെവിന്റെ ഭാര്യ നീനു ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍, പിന്നീട് പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നീനു ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാവിലെ മുതല്‍ സ്‌റ്റേഷന് മുന്നില്‍ നിന്ന പെണ്‍കുട്ടിയെ പ്രതിഷേധം കനത്തതോടെ വൈകീട്ട് ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ തിരക്കുകള്‍ ഉള്ളതിനാല്‍ പിന്നീട് അന്വേഷിക്കാമെന്നാണ് പൊലീസ് അറിയിച്ചതെന്നും ഗുണ്ടസംഘത്തില്‍നിന്ന് പൊലീസ് പണം വാങ്ങിയതായും കെവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

കഴിഞ്ഞ 24ന് രാത്രി ഏഴോടെ നീനുവിനെ വീട്ടില്‍നിന്ന് കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കെവിനുമായി പ്രണയത്തിലാണെന്ന് മനസ്സിലായതിനെ തുടര്‍ന്ന് ഗാന്ധിനഗര്‍ സ്‌റ്റേഷനിലെത്തിയ യുവതിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം യുവാവിനെയും യുവതിയെയും സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇവര്‍ രജിസ്റ്റര്‍ വിവാഹത്തിന്റെ രേഖകള്‍ കാണിച്ചെങ്കിലും പിതാവിന്റെ കൂടെ പോകാന്‍ പൊലീസ് യുവതിയോട് ആവശ്യപ്പെട്ടുവെന്ന് കെവിന്റെ ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കളുടെ കൂടെ പോകാന്‍ വിസമ്മതിച്ച യുവതിയെ പൊലീസ് സ്‌റ്റേഷന്‍ കോമ്ബൗണ്ടില്‍ വെച്ച് മര്‍ദിക്കുകയും വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും യുവതി കുതറി ഓടി യുവാവിന്റെ ബന്ധുക്കളുടെ ഒപ്പം പോവുകയായിരുന്നു. പിന്നീട് യുവതിയെ അമലഗിരിയിലുള്ള ഹോസ്റ്റലില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു.

മകനെ കാണാതായി ഒരു ദിവസം പിന്നിട്ടിട്ടും ഒരു അറിവും ഇല്ലാത്തതിനെ തുടര്‍ന്ന് മാതാപിതാക്കളും കടുത്ത ദുഃഖത്തിലാണ്. പൊലീസില്‍ പരാതിനല്‍കിയിട്ടും പൊലീസ് വേണ്ടവിധത്തില്‍ നടപടിയെടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ഗാന്ധിനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കെവിനെ തട്ടിക്കൊണ്ട് പോകാനുപയോഗിച്ച ഇന്നോവ കാര്‍ കൊല്ലം തെന്മലയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ കെവിനെ എങ്ങോട്ട് കൊണ്ടു പോയി എന്ന് മാത്രം ഒരെത്തും പിടിയും കിട്ടിയിട്ടില്ല.

അതേസമയം കെവിനെ തട്ടിക്കൊണ്ടുപോയ കാറിന്റെ നമ്ബര്‍ ഉള്‍പ്പെടെ നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് അനീഷ് ആരോപിക്കുന്നു. തിരുവനന്തപുരം റജിസ്‌ട്രേഷനിലുള്ള ഇന്നോവ കാറിലാണ് തട്ടിക്കൊണ്ടുപോയതെന്നതും ഇതിന്റെ നമ്ബര്‍ ഉള്‍പ്പെടെ വിവരം നല്‍കിയിട്ടും പൊലീസ് ഒന്നും ചെയ്തില്ലെന്നും തട്ടിക്കൊണ്ടുപോകലിന് ഇരയായ അനീഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെന്മലയിലെത്തിയപ്പോള്‍ ഛര്‍ദിക്കണമെന്നുപറഞ്ഞപ്പോഴാണ് തന്നെ ഇറക്കിവിട്ടത്.

പിന്നീട് രണ്ട് വാഹനങ്ങളില്‍ നിന്നുള്ളവര്‍ തുടരെ മര്‍ദിച്ചു. പെണ്‍കുട്ടിയെ തിരികെ എത്തിച്ച് തന്നാല്‍ വിട്ടയക്കാമെന്ന് പറഞ്ഞു. അതിന് സഹായിക്കാമെന്നു പറഞ്ഞപ്പോഴായിരുന്നു മര്‍ദനം നിര്‍ത്തിയത്. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ അനീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്താണ് പരിക്ക്. കെവിനെയും അവര്‍ ക്രൂരമായി മര്‍ദിച്ചിട്ടുണ്ടെന്നും കെവിന്‍ മറ്റൊരു വണ്ടിയില്‍നിന്ന് ചാടിപ്പോയെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞതായും അനീഷ് കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ചയാണ് കെവിനും പത്തനാപുരം പുന്നല സ്വദേശിനിയായ യുവതിയും തമ്മില്‍ രജിസ്റ്റര്‍ വിവാഹം നടന്നത്. ഈ വിവാഹത്തിന് സാധുത ലഭിക്കാന്‍ 30 ദിവസത്തെ നോട്ടീസ് കാലാവധി നിലനില്‍ക്കെയാണ് കെവിനെ തട്ടിക്കൊണ്ട് പോയത്. മകനെ ഉടനെ കണ്ടത്താന്‍ കഴിയണേ എന്ന പ്രാര്‍ത്ഥനയിലാണ് കുമാരനെല്ലൂരിലുള്ള മാതാപിതാക്കളും കുടുംബവും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (13 minutes ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (25 minutes ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (3 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (4 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (4 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (4 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (4 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (5 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (5 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (5 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (5 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

Malayali Vartha Recommends