പ്രണയവിവാഹത്തെ തുടര്‍ന്ന് ഭാര്യവീട്ടുകാര്‍ തട്ടികൊണ്ടു പോയ കെവിന്‍ മരിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ചപ്പറ്റിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡി.ജി.പി

കോട്ടയത്ത് പ്രണയവിവാഹത്തെ തുടര്‍ന്ന് ഭാര്യവീട്ടുകാര്‍ തട്ടികൊണ്ടു പോയ കെവിന്‍ മരിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ചപ്പറ്റിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. എസ്.ഐക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഡി.ജി.പി അറിയിച്ചു.കെവിനെ തട്ടിക്കൊണ്ട് പോയപ്പോള്‍ തന്നെ ഭാര്യ നീനു പൊലീസില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍, സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താനോ പ്രതികളെ പിടികൂടാനോ പൊലീസ് തയാറായില്ലെന്ന് ആരോപണമുണ്ട്. മുഖ്യമന്ത്രി ജില്ലയിലുള്ളതിനാല്‍ ഇപ്പോള്‍ അന്വേഷണം നടത്താനാവില്ലെന്ന മറുപടിയാണ് പൊലീസ് നല്‍കിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് കെവിനെ തട്ടിക്കൊണ്ട് പോയത്.
https://www.facebook.com/Malayalivartha

























